തിരുവനന്തപുരം : കേരളത്തിൽ ന്യൂനപക്ഷ പ്രീണമാണിപ്പോൾ നടക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. സൈനികനെ ആക്രമിച്ച് മുതുകിൽ പിഎഫ്ഐ എന്ന് എഴുതിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യ സേവകനായ ഒരു ജവാനെ അക്രമിച്ചു മുതുകിൽ പിഎഫ്ഐ എന്ന് എഴുതി. സംസ്ഥാനത്തു ഇങ്ങനൊരു സംഭവം ഉണ്ടായിട്ടും സി പി എമ്മിന്റെയോ കോൺഗ്രസിന്റെയോ ഒരു നേതാവുപോലും പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇപ്പോൾ രാഷ്ട്രീയ പാർട്ടികൾ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയാണ്. വോട്ടിനു വേണ്ടിയാണ് വേണ്ടിയാണ് സി പി എമ്മും കോൺഗ്രസും പ്രീണനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കമ്യുണിസ്റ്റ് സർക്കാർ ഭരിക്കുന്ന കേരളം ഇപ്പോൾ ഇന്ത്യ മുഴുവനും ബാധിക്കുന്ന ക്രമസമാധാന പ്രശ്നമായി മാറിയിരിക്കുകയാണ്.കേരളത്തിൽ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ല. ദിവസവും സാമൂഹിക വിരുദ്ധരാൽ അവർ ആക്രമിക്കപെടുകയാണെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് കൊല്ലം കടയ്ക്കലിൽ സൈനികനെ അക്രമിച്ചു മുതുകിൽ പിഎഫ്ഐ എന്നെഴുതിയ സംഭവം ഉണ്ടായത്. സൈനികനായ ഷൈനിന്റെ പരാതിയിൽ ആറുപേർക്കെതിരെ കടയ്ക്കൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post