ലക്‌നൗ: ഉത്തർപ്രദേശിൽ ഒൻപതു വയസ്സുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി മദ്രസ അദ്ധ്യാപകൻ. മുസാഫർനഗർ ജില്ലയിലായിരുന്നു സംഭവം. പ്രതി ഹാഫിസ് ഇർഫാനായി പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പതിവ് പോലെ ഖുർആൻ പഠിക്കാനായി എത്തിയതായിരുന്നു പെൺകുട്ടി. എന്നാൽ ശുചിയാക്കാനെന്ന് പറഞ്ഞ് ഇയാൾ കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ക്രൂര പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഉൾപ്പെടെ സാരമായ മുറിവുണ്ടായി. രക്തം വാർന്നതിനെ തുടർന്ന് കുട്ടി ബോധരഹിതയായി. ഇത് കണ്ട ഹാഫിസ് കുട്ടി മരിച്ചെന്ന് കരുതി അവിടെ നിന്നും രക്ഷപ്പെട്ട് ഓടുകയായിരുന്നു.
എന്നാൽ ബോധം തെളിഞ്ഞ കുട്ടി എങ്ങനെയോ നടന്ന് വീട്ടിലെത്തി. തുടർന്ന് ഉണ്ടായ കാര്യങ്ങൾ വീട്ടുകാരോട് പറയുകയായിരുന്നു. ഉടനെ കുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ഇതിന് തൊട്ട് പിന്നാലെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ ഹാഫിസ് ഒളിവിൽ പോയി.
സംഭവത്തിൽ ബുധനാ പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്. ഇയാൾക്കായി ഊർജ്ജിത അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു. പോക്‌സോ നിയമ പ്രകാരം ആണ് കേസ് എടുത്തത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.








