തിരുവല്ല : സി പി എം ഭരണം നടത്തുന്ന കുറ്റൂർ സർവീസ് സഹകരണ ബാങ്കിലും വൻ അഴിമതി നടന്നെന്ന് റിപ്പോർട്ട്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വ്യാപക ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയത്. ബാങ്കിന്റെ ചട്ടങ്ങൾ ലംഘിച്ചു വായ്പ നല്കിയതുൾപ്പെടെയുള്ള റിപ്പോർട്ടുകളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.
എം.സി. റോഡിന്റെ അരികിലുള്ള ബാങ്കിന്റെ പുതിയ കെട്ടിടം നിർമ്മിച്ചത് ചട്ടം ലംഘിച്ചാണെന്ന് കണ്ടെത്തി.കെട്ടിടനിർമ്മാണത്തിൽ ടെണ്ടർ വിളിച്ചത് മുതൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ട് . ലക്ഷങ്ങൾ മുടക്കി കെട്ടിടം നിർമ്മിച്ചതോടെ നിക്ഷേപകർക്ക് തിരികെ നൽകാൻ പണം ഇല്ലാത്ത അവസ്ഥയാണിപ്പോൾ. ബാങ്കുകൾക്ക് വായ്പകൾ നല്കാനുള്ള ചട്ടം ലംഘിച്ചാണ് വായ്പ നൽകിയിരുന്നത്.
പാർട്ടി ഏരിയ സെക്രട്ടറിയുടെ ഭാര്യക്ക് വ്യാജമേൽവിലാസത്തിൽ 20 ലക്ഷം വായ്പ അനുവദിച്ചത് ചട്ടലംഘന പ്രകാരമാണെന്നു കണ്ടെത്തിയിട്ടുണ്ട് . അംഗത്വം നൽകിയ ഉടനെ തന്നെ വായ്പയും നൽകുകയായിരുന്നു. ഈട് നൽകിയ സ്ഥലത്തിന്റെ മൂല്യ നിർണ്ണയം നടത്തിയ രേഖകൾ ഇല്ലാതെയാണ് വായ്പ നൽകിയത്. ഇതെല്ലം അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ നിഷേധിച്ച് ബാങ്ക് പ്രസിഡന്‍റ് അനീഷ് വി. എസ് രംഗത്ത് എത്തി. കൃത്യമായി റിപ്പോർട്ടുകൾ നല്കിയിട്ടുണ്ടന്നാണ് അനീഷിന്റെ വാദം
Discussion about this post