കൊല്ലം : കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. അഞ്ചൽ തിങ്കള്‍കരിക്കകം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് സുജിമോൻ സുധാകരനാണ് 15, 000 രൂപാ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായത്.
പരാതിക്കാരന്റെ സഹോദരിയുടെ പേരിലുള്ള മുപ്പത് സെന്റ് സ്ഥലത്തിന്റെ പട്ടയം ലഭിക്കുന്നതിനായി കഴിഞ്ഞ ജനുവരിയിൽ താലൂക്കിൽ അപേക്ഷ സമർപ്പിച്ചിരുന്നു.താലൂക്കിൽ നിന്നും റിപ്പോർട്ടിനായി തിങ്കള്‍കരിക്കകം വില്ലേജിലേക്ക് അയക്കുകയും ചെയ്തു. മാസങ്ങൾ കഴിഞ്ഞിട്ടും നടപടികൾ ഉണ്ടാകാത്തതിനാൽ പരാതിക്കാരൻ വില്ലേജ് ഓഫീസിൽ ചെന്ന് അന്വേഷിച്ചു.15, 000 രൂപാ കൈക്കൂലി തന്നാൽ റിപ്പോർട്ട് അയക്കാമെന്ന് വില്ലേജ് അസിസ്റ്റന്റ് പറഞ്ഞു.
തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലൻസ് കൊല്ലം യൂണിറ്റ് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സുജിമോനെ പിടികൂടിയത്. പരാതിക്കാരനിൽ നിന്നും പണം കൈപറ്റുന്നതിനിടയിലാണ് പിടികൂടിയത്.
Discussion about this post