തൃശൂർ : കരുവന്നൂർബാങ്ക് തട്ടിപ്പ് കേസിൽ കുന്നംകുളം MLA എ സി മൊയ്തീന്റെ രാജി ആവശ്യപ്പെട്ട് ബി ജെ പി കുന്നംകുളം നിയോജക മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് നടത്തിയ അക്രമത്തിലും അറസ്റ്റിലും പ്രതിഷേധിച്ചു ബിജെപി ഒളരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. പ്രതിഷേധ ജ്വാല ബിജെപി തൃശ്ശൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ദിനേഷ് കുമാർ കരിപ്പേരിൽ ഉദ്ഘാടനം ചെയ്തു.
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും ബിനാമി പേരുകളിൽ ലോൺ നൽകി 300 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളത്. കുന്നംകുളം എംഎൽഎ ആയ എ സി മൊയ്തീന്റെ നിർദ്ദേശപ്രകാരമാണ് പലർക്കും ലോൺ നൽകിയത് എന്നാണ് ഈ കേസിൽ അറസ്റ്റിൽ ആയിട്ടുള്ളവർ ഇ ഡിക്ക് നൽകിയിരിക്കുന്ന മൊഴി. ഈ വിഷയത്തിൽ എ സി മൊയ്തീന്റെ രാജി ആവശ്യപ്പെട്ട് കുന്നംകുളത്ത് എംഎൽഎയുടെ ഓഫിസിലേക്കു ബിജെപി നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ ബിജെപിയുടെ വനിതാ നേതാവ് അടക്കം രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. 14 ബിജെപി പ്രവർത്തകരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുന്നംകുളം പോലീസിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധിച്ചാണ് തൃശ്ശൂരിൽ ഒളരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. ഏരിയ പ്രസിഡൻറ് ബൈജു അധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി സന്തേഷ് കാര്യാട്ടുകര, , സുഭാഷ് , ശ്യാം, കൃഷ്ണകുമാർ , എന്നിവ പ്രസംഗിച്ചു ഏരിയ നേതാക്കളായ രാമനാഥൻ , രേഖ സുരേഷ്, രാകേഷ് , രവീന്ദ്രൻ , കൃഷ്ണദാസ്, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Discussion about this post