ഉജ്ജെയിൻ: കഴിഞ്ഞ ദിവസമാണ് മദ്ധ്യപ്രദേശിൽ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി രക്ഷയ്ക്കായി പല വീടുകളുടെ വാതിൽ മുട്ടുന്ന വാർത്ത പുറത്ത് വന്നത്. സഹായം തേടിയ പെൺകുട്ടിയെ പലരും ആട്ടിയോടിച്ചെങ്കിലും 12 കാരിയുടെ രക്ഷയ്‌ക്കെത്തിയത് ഒരു പൂജാരിയായിരുന്നു.
തന്റെ ആ ദിവസത്തെ അനുഭവം വെളിപ്പെടുത്തുകയാണ് ബദ്‌നഗർ റോഡിലെ ആശ്രമത്തിലെ പൂജാരിയായ രാഹുൽ ശർമ. തിങ്കളാഴ്ച രാവിലെ 9.30 ഓടെ ഞാൻ ആശ്രമത്തിൽ നിന്ന് പുറത്തേക്ക് പോകുമ്പോഴാണ് പെൺകുട്ടിയെ കണ്ടത്. അവൾ അർദ്ധനഗ്‌നയായിരുന്നു. ചോരയൊലിക്കുന്ന നിലയിലാണ് കണ്ടത്. സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. അവളുടെ കണ്ണുകൾ വീർത്തിരുന്നു. ഞാൻ എന്റെ വസ്ത്രങ്ങൾ അവൾക്ക് നൽകി 100 ഡയൽ ചെയ്തു. ഇത് കണക്ട് ആവാതെ വന്നതോടെ മഹാകാൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ഏകദേശം 20 മിനിറ്റിനുള്ളിൽ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെന്ന് പുരോഹിതൻ പറയുന്നു.
പെൺകുട്ടി പരസ്പര വിരുദ്ധമായാണ് സംസാരിച്ചതെന്ന് രാഹുൽ ശർമ്മ പറഞ്ഞു. “അവൾ എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാൻ പ്രയാസമായിരുന്നു. ആംഗ്യഭാഷയിൽ ഞാൻ അവളോട് ഭക്ഷണം കഴിക്കണോ എന്ന് ചോദിച്ചു. അവൾ തലയാട്ടി. ദിവസങ്ങളായി അവൾ കഴിക്കാത്തതുപോലെയായിരുന്നു ഭക്ഷമം നൽകിയപ്പോൾ ഉള്ള അവളുടെ പെരുമാറ്റം. ഞങ്ങൾ അവളുടെ പേരും, അവളുടെ കുടുംബത്തെക്കുറിച്ചും ചോദിച്ചു. അവൾ ആശ്രമത്തിൽ സുരക്ഷിതയാണെന്നും ഞങ്ങൾക്ക് ബന്ധപ്പെടാൻ കഴിയുന്ന തരത്തിൽ അവളുടെ കുടുംബത്തിന്റെ കോൺടാക്റ്റ് വിശദാംശങ്ങൾ പങ്കിടണമെന്നും ഞങ്ങൾ പറഞ്ഞു. പക്ഷേ അവൾ വളരെ ഭയപ്പെട്ടുവെന്ന് രാഹുൽ ശർമ പറയുന്നു. ആളുകൾ വന്നപ്പോൾ അവൾ തൻ്റെ പിന്നിലൊളിക്കാൻ ശ്രമിച്ചുവെന്ന് പൂജാരി കൂട്ടിച്ചേർത്തു
ആരാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്.
Discussion about this post