ഭോപ്പാൽ: മദ്ധ്യപ്രദേശിൽ 12 വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിലായെന്ന് സൂചന. ഭരത് സോണിയെന്നാണ് പ്രതിയുടെ പേരെന്നാണ് വിവരം. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവേ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച സ്ഥലത്ത് പ്രതിയെ എത്തിച്ചു തെളിവെടുപ്പു നടത്തുന്നതിനിടെയാണ് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്.
പ്രതി ഉജ്ജെയിൻ സ്വദേശിയാണെന്നാണ് വിവരം. പെൺകുട്ടി ഒറ്റയ്ക്ക് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഇയാൾ ആക്രമണം നടത്തുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയിലേക്ക് എത്തിയത്. ആദ്യം ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തിരുന്നു.
പെൺകുട്ടി അർധനഗ്നയായി ചോരയൊലിപ്പിച്ച് ഓരോ വീടിന്റെയും വാതിലിൽ മുട്ടുന്ന ചിത്രം പുറത്തുവന്നിരുന്നു. മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽനിന്ന് 15 കിലോമീറ്റർ അകലെ ബാഗ്നഗർ റോഡിലെ സിസിടിവിയിൽനിന്നാണ് ദൃശ്യം ലഭിച്ചത്.
Discussion about this post