സഹപാഠികയെക്കൊണ്ട് ഹിന്ദു വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ അദ്ധ്യാപിക അറസ്റ്റിൽ. വിദ്യാർത്ഥിയുടെ പിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഷൈസ്ത എന്ന അദ്ധ്യാപികയാണ് അറസ്റ്റിലായത്. സംഭാൽ ജില്ലയിലെ ദുഗാവാർ ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലെ ഹിന്ദു വിദ്യാർത്ഥിക്കാണ് ദുരനുഭവം ഉണ്ടായത്. ക്ലാസിൽ വച്ച് ചോദ്യം ചോദിച്ചപ്പോൾ മറുപടി നൽകാതിരുന്ന അഞ്ചാം ക്ലാസുകാരന്റെ മുഖത്തടിക്കാൻ സഹപാഠിയായ മുസ്ലീം വിദ്യാർത്ഥിക്ക് അദ്ധ്യാപിക നിർദ്ദേശം നൽകുകയായിരുന്നു.
മകന്റെ മതവിശ്വാസങ്ങളെ അടക്കം ഈ സംഭവം ബാധിച്ചതായി കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. പരാതിക്ക് പിന്നാലെ അസ്‌മോലി പോലീസ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി 153 എ, 323 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
Discussion about this post