അമൃത്സർ: ഇൻസ്റ്റഗ്രാം റീലിന് വേണ്ടി ഇൻഫ്‌ളുവൻസറായ യുവതി പോലീസ് വാഹനത്തിൽ കയറി നൃത്തം ചെയ്ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഇൻസ്റ്റഗ്രാം റീൽ ഉണ്ടാക്കാൻ യുവതിക്ക് പോലീസ് വാഹനം ഉപയോഗിക്കാൻ അനുമതി നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജലന്ധർ സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്‌പെൻഡ് ചെയ്തത്.
യുവതി ഇൻസ്റ്റഗ്രാമിൽ റീൽ പങ്കുവച്ചതിന് പിന്നാലെ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. പഞ്ചാബി ഗാനത്തിനൊപ്പമാണ് യുവതി പോലീസ് വാഹനത്തിന്റെ ബോണറ്റിൽ ഇരുന്ന് നൃത്തം ചെയ്യുന്നത്. നൃത്തം ചെയ്യുന്നതിനിടെ യുവതി അംശ്ലീല ആംഗ്യങ്ങളും കാണിക്കുന്നുണ്ട്. വീഡിയോയുടെ അവസാനം പോലീസ് യൂണിഫോമിൽ ഒരു യുവാവിനേയും കാണാൻ സാധിക്കും.
വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചതെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
Discussion about this post