കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഹിന്ദുക്കൾക്ക് നേരെ ഭീഷണിയുമായി മതതീവ്രവാദികൾ. ഹിന്ദു ദേവീ വിഗ്രഹത്തിന്റെ തല വെട്ടിമാറ്റി. സൗത്ത് പർഗനാസ് ജില്ലയിലെ മഹാഖുർപാര ഗ്രാമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
മാതാ മാനസ മൂർത്തിയുടെ വിഗ്രഹത്തിന്റെ തലയാണ് മതതീവ്രവാദികൾ അറുത്ത് മാറ്റിയത്. രാവിലെ ക്ഷേത്രത്തിന് മുൻപിലൂടെ പോയ വഴിയാത്രികരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം മറ്റുള്ളവരെയും ക്ഷേത്രം അധികൃതരെയും അറിയിക്കുകയായിരുന്നു. വിഗ്രഹത്തിനടുത്ത് ക്ഷേത്രം അധികൃതർ നടത്തിയ പരിശോധനയിൽ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകളും ലഭിച്ചു.
ദാറുൽ ഇസ്ലാം എന്ന സംഘടനയുടേത് എന്ന പേരിലാണ് പോസ്റ്ററുകൾ. അള്ളാഹുവിന്റെ സാമ്രാജ്യമാണ് ഇവിടം. കാഫിറുകളായ ഹിന്ദുക്കൾക്ക് ഇവിടെ സ്ഥാനമില്ല. എല്ലാ ഹിന്ദുക്കളുടെയും തലയറുക്കുമെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു. ബംഗാളി ഭാഷയിലാണ് ഭീഷണി സന്ദേശമുള്ളത്. സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ വിവരം പോലീസിനെ അറിയിച്ചു. ക്ഷേത്രം അധികൃതർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഹതി രംഗത്ത് എത്തി. ദേശീയപാത ഉപരോധിച്ചായിരുന്നു സംഘടനയുടെ പ്രതിഷേധം. സംഭവത്തിൽ കുറ്റക്കാരെ ഉടനെ കണ്ടെത്തണമെന്ന് സംഘടന വ്യക്തമാക്കി.









