ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ വനിതാ സംവരണ ബില്ലിൽ ഒപ്പുവച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഇതോടെ ബില്ല് നിയമമായി. ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം അനുവദിക്കുന്നതാണ് നാരി ശക്തി വന്ദൻ അദിനിയാം എന്ന പേരിലുള്ള ബില്ല്.
ഈ മാസം 21 നായിരുന്നു ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭ പാസാക്കിയത്. ഇതിന് പിന്നാലെ ഒപ്പുവയ്ക്കാനായി ബില്ല് രാഷ്ട്രപതിയ്ക്ക് വിടുകയായിരുന്നു. വൈകീട്ടോടെയായിരുന്നു രാഷ്ട്രപതി ബില്ലിൽ ഒപ്പുവച്ചത്. ബില്ല് നിയമമായ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട തുടർ നീക്കങ്ങൾ കേന്ദ്രം ഉടൻ ആരംഭിക്കും.
പുതിയ പാർലമെന്റ് മന്ദിരത്തിൽ പാസാകുന്ന ആദ്യ ബില്ലാണ് നാരീ ശക്തി വന്ദൻ അദിനിയാം. ഈ മാസം 20 നായിരുന്നു ബില്ല് ലോക്‌സഭയിൽ അവതരിപ്പിച്ചത്. പ്രത്യേക സമ്മേളനത്തിൽ കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ ആണ് ബില്ല് അവതരിപ്പിച്ചത്. എട്ട് മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ആയിരുന്നു ബില്ല് പാർലമെന്റ് പാസാക്കിയത്.
Discussion about this post