ലണ്ടൻ: ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ ഗുരുദ്വാരയിൽ കയറാൻ അനുവദിക്കാതെ തടഞ്ഞ് ഖാലിസ്ഥാൻ ഭീകരർ. യുകെയിലെ ഒരു ഗുരുദ്വാരയിലേക്കും ഇന്ത്യൻ ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കില്ലെന്ന് ഭീഷണി മുഴക്കിയാണ് ഖാലിസ്ഥാൻ ഭീകരർ ദൊരൈസ്വാമിയെ തടഞ്ഞത്. സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോവിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തിയ ദൊരൈസ്വാമി ഇവിടെ ഗുരുദ്വാരയിലെ കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്താൻ എത്തിയപ്പോഴായിരുന്നു സംഭവം.
ഇന്ത്യൻ ഉദ്യോഗസ്ഥനെ തടഞ്ഞ ശേഷം ഖാലിസ്ഥാൻ ഭീകരർ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൊരൈസ്വാമി എത്തുന്നതറിഞ്ഞ് ഗുരുദ്വാര കമ്മിറ്റി അംഗങ്ങൾ വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു. ഇത് അറിഞ്ഞ് എത്തിയ ഖാലിസ്ഥാൻ ഭീകരരാണ് അദ്ദേഹത്തെ തടഞ്ഞത്. തുടർന്ന് അദ്ദേഹം മടങ്ങിപ്പോവുകയായിരുന്നു
Discussion about this post