മലപ്പുറം : നിലമ്പൂരിൽ വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടയിൽ കുരങ്ങിന്റെ ആക്രമണത്തിൽ വീട്ടമ്മയുടെ കൈ ഒടിഞ്ഞു. അമരമ്പലം മാമ്പൊയിലിൽ പോക്കാട്ടിൽ സലോമിയ്ക്കാണ് കുരങ്ങിന്റെ അക്രമണം ഉണ്ടായത്. വീട്ടുമുറ്റത്ത് നിന്നിരുന്ന തെങ്ങിൽ കയറിയ കുരങ്ങൻ തെങ്ങിലെ തേങ്ങ അടർത്തി വീട്ടമ്മയ്ക്ക് നേരെ എറിയുകയായിരുന്നു. വീടിനു സമീപം ജോലി ചെയ്യുന്നതിനിടയിലാണ് സംഭവം. ഇടതുകൈ ഒടിഞ്ഞ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമരമ്പലം റിസർവ് വനത്തിന് സമീപം ആണ് ഈ പ്രദേശം. വനത്തോട് ചേർന്നുള്ള പ്രദേശമാണെങ്കിലും കുരങ്ങിന്റെ ആക്രമണം ഇതാദ്യമായിട്ടാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Discussion about this post