പറ്റ്ന: ബിഹാറിൽ ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഭക്തർക്ക് നേരെ ആസിഡ് ആക്രമണം നടത്തി മതതീവ്രവാദികൾ. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ചമ്പരാൻ ജില്ലയിലെ മോത്തിഹരി ജില്ലയിൽ ആയിരുന്നു സംഭവം. പ്രതികൾക്കെതിരെ ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു വിഗ്രഹ നിമജ്ജന ഘോഷയാത്ര. നൂറിലധികം ഭക്തരായിരുന്നു ഘോഷയാത്രയിൽ പങ്കെടുത്തിരുന്നത്. ഗണേശ പൂജകൾക്ക് ശേഷം ഗണേശ വിഗ്രഹവുമായി ദ്വർദേവി ചൗകിലൂടെ പോകുകയായിരുന്നു ഭക്തർ. ഇതിനിടെ ചിലർ അവിടേയ്ക്കെത്തി ഭക്തർക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. ഇതോടെ ആളുകൾ ചിതറിയോടി. അക്രമികളും രക്ഷപ്പെട്ടു.
പരിക്കേറ്റവരെ മറ്റുള്ളവർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പരിപാടിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചുവരികയാണ്.
Discussion about this post