Wednesday, August 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഗൂഗിൾ മാപ്പ് വഴിതെറ്റിക്കുന്നോ? യാത്ര ചെയ്യുമ്പോൾ ഇവയെല്ലാം ശ്രദ്ധിക്കണം; നിർദ്ദേശവുമായി കേരള പോലീസ്

by Brave India Desk
Oct 1, 2023, 01:18 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

ഗൂഗിൾ മാപ്പ് നോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് രണ്ട് ഡോക്ടർമാർ മരിച്ച സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിലാണ് സംഭവം നടന്നത്. ഗൂഗിൾ മാപ്പ് തെറ്റായ വഴി കാണിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. കൊച്ചിയിലെ കനത്ത മഴയും അപകടത്തിന് വഴിവെച്ചു. ഗൂഗിൾ മാപ്പ് മൂലമുണ്ടാകുന്ന അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മുൻകരുതൽ അത്യാവശ്യമാണെന്ന് പോലീസ് പറയുന്നു. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇത് സംബന്ധിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

ഗൂഗിൾ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്ന വാർത്തകൾ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്. മുൻപ് മൈൽ കുറ്റികൾ നോക്കിയും മറ്റ് അടയാളങ്ങൾ പിന്തുടർന്നും വഴി ചോദിച്ചുമായിരുന്നു യാത്രകൾ. ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിൾ മാപ്പ്. എന്നാൽ, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നു.

Stories you may like

പകൽ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്; വൈദ്യുതി നിരക്ക് പരിഷ്കരണ കരട് പുറത്തിറക്കി കമ്മീഷൻ

പ്രതിപക്ഷ ഉപനേതാവ് പദവി: പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ; ‘താൻപോരിമ കമ്മ്യൂണിസ്റ്റ് നേതാവിന് ചേർന്നതല്ലെന്ന്’ സത്യൻ മൊകേരി

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ :
* വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന അവസരങ്ങളിൽ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിൾ മാപ്പ് പറഞ്ഞു തന്നെന്നു വരില്ല.
* മൺസൂൺ കാലങ്ങളിൽ, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിൾ മാപ്പ് അൽഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാൽ തിരക്ക് കുറവുള്ള റോഡുകൾ സുരക്ഷിതമായി ക്കൊള്ളണമെന്നില്ല.
* തോടുകൾ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങൾ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിൾ മാപ്പ് നയിച്ചേക്കാം. എന്നാൽ നമ്മെ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊള്ളണമെന്നില്ല.
* അപകട സാദ്ധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീർത്തും അപരിചിതവും വിജനവുമായ റോഡുകൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം.
*രാത്രികാലങ്ങളിൽ GPS സിഗ്നൽ നഷ്ടപ്പെട്ട് ചിലപ്പോൾ വഴി തെറ്റാനിടയുണ്ട്.
* സഞ്ചാരികൾ കൂടുതൽ തിരയുന്ന റിസോർട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിൾ ലൊക്കേഷനിൽ മന:പൂർവ്വമോ അല്ലാതെയൊ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തിൽ പെടുത്തുന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.
* സിഗ്നൽ നഷ്ടപ്പെടാൻ സാധ്യതയുള്ള റൂട്ടുകളിൽ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാം.
* മാപ്പിൽ യാത്രാരീതി സെലക്ട് ചെയ്യാൻ മറക്കരുത്. നാലുചക്രവാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, സൈക്കിൾ, കാൽനടയാത്ര, ട്രെയിൻ എന്നിങ്ങനെയുള്ള ഓപ്ഷനുകളിൽ ഏതാണെന്ന് വച്ചാൽ അത് തെരഞ്ഞെടുക്കുക. ബൈക്ക് പോകുന്ന വഴി ഫോർ വീലർ പോകില്ലല്ലോ.. ഈ കാരണം കൊണ്ടുതന്നെ വഴി തെറ്റാം.
* ഒരു സ്ഥലത്തേക്ക് പോകാൻ രണ്ടുവഴികളുണ്ടാകും. ഈ സന്ദർഭങ്ങളിൽ ഇടയ്ക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നൽകിയാൽ വഴി തെറ്റുന്നത് ഒഴിവാക്കാം.
* വഴി തെറ്റിയാൽ ലക്ഷ്യ സ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിൾ മാപ്പ് കാണിച്ചു തരിക. എന്നാൽ, ഈ വഴി ചിലപ്പോൾ ഫോർ വീലർ അല്ലെങ്കിൽ വലിയ വാഹനങ്ങൾ പോകുന്ന വഴി ആകണമെന്നില്ല.
* ഗതാഗത തടസ്സം ശ്രദ്ധയിൽപെട്ടാൽ ഗൂഗിൾ മാപ്പ് ആപ്പിലെ contribute എന്ന ഓപ്ഷൻ വഴി റിപ്പോർട്ട് ചെയ്യാം. ഇവിടെ എഡിറ്റ് മാപ്പ് ഓപ്ഷനിൽ add or fix road എന്ന ഓപ്ഷൻ വഴി പ്രശ്‌നം റിപ്പോർട്ട് ചെയ്യാം. ഗൂഗിൾ മാപ്‌സ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അതു വഴി വരുന്ന യാത്രക്കാർക്ക് തുണയാകും. തെറ്റായ സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയിൽ ഗൂഗിളിനെ അറിയിക്കാം.
അത്യാവശ്യം വന്നാൽ 112 എന്ന പോലീസ് കൺട്രോൾ റൂമിൽ വിളിക്കാൻ മറക്കേണ്ട.
ശുഭയാത്ര.. സുരക്ഷിതയാത്ര.

 

Tags: accidentGoogle Mapskochi accident
Share1
Tweet
SendShare

Latest stories from this section

ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച് യുപിഐ പത്താം വാർഷികത്തിൽ; ആഗോളതലത്തിൽ തലയുയർത്തി ഇന്ത്യ, അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച് യുപിഐ പത്താം വാർഷികത്തിൽ; ആഗോളതലത്തിൽ തലയുയർത്തി ഇന്ത്യ, അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പ്; ഓരോ മാറ്റത്തിനും പ്രത്യേക പിഴ, റീൽസ് ചിത്രീകരണ വാഹനങ്ങൾക്ക് പൂട്ട്

വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പ്; ഓരോ മാറ്റത്തിനും പ്രത്യേക പിഴ, റീൽസ് ചിത്രീകരണ വാഹനങ്ങൾക്ക് പൂട്ട്

ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു; കേരളത്തിൽ ഇനി യുഡിഎഫും ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമെന്ന് കെ. സുരേന്ദ്രൻ

ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു; കേരളത്തിൽ ഇനി യുഡിഎഫും ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമെന്ന് കെ. സുരേന്ദ്രൻ

ഹോർമുസ് പ്രതിസന്ധിയിൽ കേരളം വലയുന്നു; കടലിൽ കുടുങ്ങി കോടികളുടെ ചരക്കുകൾ, കയറ്റുമതി മേഖല സ്തംഭനത്തിൽ

ഹോർമുസ് പ്രതിസന്ധിയിൽ കേരളം വലയുന്നു; കടലിൽ കുടുങ്ങി കോടികളുടെ ചരക്കുകൾ, കയറ്റുമതി മേഖല സ്തംഭനത്തിൽ

Latest News

അടിസ്ഥാനസൗകര്യ വികസനം; അയോദ്ധ്യയ്ക്കായി 465 കോടി അനുവദിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകി യോഗി ആദിത്യനാഥ്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും ; 10,761 കോടി രൂപയുടെ ബൃഹത് പദ്ധതിക്ക് അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച എല്ലാ നാവിക മൈനുകളും നീക്കം ചെയ്തതായി ട്രംപ് ; ഇനി മൈനുകൾ സ്ഥാപിച്ചാൽ ശക്തമായ തിരിച്ചടിയെന്നും മുന്നറിയിപ്പ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

60 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് ആയുഷ്കാലം മുഴുവൻ സൗജന്യ ബസ് യാത്ര ; വൻ പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

ആഭ്യന്തര പ്രതിരോധ ഉത്പാദനത്തിൽ പുതിയ ചരിത്രം; ഡി.ആർ.ഡി.ഒ വികസിപ്പിച്ച മിസൈൽ സാങ്കേതികവിദ്യകൾ ഇന്ത്യൻ കമ്പനികൾക്ക് കൈമാറാൻ അനുമതി

ഉള്ളിവിലയിൽ വൻവർദ്ധനവ് ; വിലക്കയറ്റം പിടിച്ചു നിർത്താൻ കരുതൽ ശേഖരം വിപണിയിലേക്ക് ഇറക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ

അതിർത്തി തർക്ക പരിഹാരത്തിനും ഉഭയകക്ഷി സഹകരണത്തിനും വഴിതുറന്ന് അജിത് ഡോവൽ ; ബീജിംഗിൽ നിർണായക ചർച്ചകൾ

അതിർത്തി തർക്ക പരിഹാരത്തിനും ഉഭയകക്ഷി സഹകരണത്തിനും വഴിതുറന്ന് അജിത് ഡോവൽ ; ബീജിംഗിൽ നിർണായക ചർച്ചകൾ

ബാറ്റിംഗിലെ വീഴ്ചയ്ക്ക് ബൗളിംഗിൽ പകരംവീട്ടി സൂര്യവംശി; ദുലീപ് ട്രോഫിയിൽ ഒരോവറിൽ രണ്ട് വിക്കറ്റുമായി തകർപ്പൻ മാജിക്

ബാറ്റിംഗിലെ വീഴ്ചയ്ക്ക് ബൗളിംഗിൽ പകരംവീട്ടി സൂര്യവംശി; ദുലീപ് ട്രോഫിയിൽ ഒരോവറിൽ രണ്ട് വിക്കറ്റുമായി തകർപ്പൻ മാജിക്

പകൽ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്; വൈദ്യുതി നിരക്ക് പരിഷ്കരണ കരട് പുറത്തിറക്കി കമ്മീഷൻ

പകൽ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്; വൈദ്യുതി നിരക്ക് പരിഷ്കരണ കരട് പുറത്തിറക്കി കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies