എറണാകുളം : അയൽവാസികൾ തമ്മിലുള്ള പ്രശ്നത്തിന്റെ പേരിൽ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടി പരിക്കേൽപ്പിച്ചു. അയൽവാസിയായ യുവാവാണ് ആക്രമണം നടത്തിയത്.
എറണാകുളം കോലഞ്ചേരിയ്ക്ക് സമീപമാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കടയിരുപ്പിലെ ഒരു കുടുംബത്തിലാണ് നാല് പേർക്ക് വെട്ടേറ്റത്.
എഴുപ്രം മേപ്രത്ത് വീട്ടിൽ പീറ്ററിന്റെ കുടുംബത്തിലുള്ളവർക്ക് നേരെയായിരുന്നു ആക്രമണം. പീറ്റർ, ഭാര്യ സാലി, മകൾ റോഷ്നി, മരുമകൻ ബേസിൽ എന്നിവർക്കാണ് വെട്ടേറ്റത്. കാര്യമായി പരിക്കേറ്റിട്ടുള്ള ഇവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പീറ്ററിന്റെ അയൽവാസിയായ പാപ്പച്ചന്റെ മകൻ അനൂപാണ് ആക്രമണം നടത്തിയത്. സംഭവത്തെ തുടർന്ന് അനൂപിനെ പുത്തൻകുരിശ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസികൾ തമ്മിലുളള പ്രശ്നമാണ് വീടുകയറി ആക്രണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. പൊലീസ് കസ്റ്റിഡിയിലെടുത്ത അനൂപിനെതിരെ മുൻപും പലപ്പോഴായി പരാതികൾ നൽകിയിരുന്നതായി പറയപ്പെടുന്നു.
Discussion about this post