Friday, May 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പല തവണ കൈക്കലാക്കിയത് 117 പവൻ; നൽകാനുള്ളത് അര കോടി രൂപ; സിപിഎം അംഗമായിരിക്കെ ജ്വല്ലറിയിലും തട്ടിപ്പ് നടത്തി കൃഷ്‌ണേന്ദു; വീണ്ടും കേസ്

by Brave India Desk
Oct 2, 2023, 07:26 am IST
in Kerala
Share on FacebookTweetWhatsAppTelegram

കോട്ടയം: ധനകാര്യ സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയും സിപിഎം മുൻ വനിതാ നേതാവുമായ കൃഷ്‌ണേന്ദുവും ഭർത്താവും ചേർന്ന് ജ്വല്ലറിയിൽ നിന്നും സ്വർണം തട്ടിയതായി പരാതി. വെട്ടിക്കാട് മുക്കിലെ ജ്വല്ലറിയിൽ നിന്നാണ് അരക്കോടിയോളം രൂപ വരുന്ന സ്വർണം ഇവർ തട്ടിയെടുത്തത്. സിപിഎം അംഗങ്ങളായിരിക്കേ ആണ് തട്ടിപ്പ് നടത്തിയത് എന്നും പരാതിയിൽ വ്യക്തമാക്കുന്നു.

നിർധനരായ പെൺകുട്ടികളുടെ വിവാഹത്തിനെന്നു പറഞ്ഞ് സ്വർണം വാങ്ങിയ ശേഷം പണം നൽകാതെ ഇവർ ജ്വല്ലറിയെ കബളിപ്പിക്കുകയായിരുന്നു. അഡ്വാൻസ് തുക നൽകി വിശ്വാസ്യത നേടിയെടുത്ത ശേഷം പല തവണകളായി സ്വർണം കൈപ്പറ്റിയായിരുന്നു തട്ടിപ്പ്. ഇത്തരത്തിൽ 48 ലക്ഷത്തിലധികം രൂപയുടെ സ്വർണമാണ് കൈക്കലാക്കിയത്. നാല് പ്രാവശ്യമായി 117 പവനിലധികം സ്വർണം വാങ്ങിയെന്ന് ജ്വല്ലറി ഉടമയുടെ പരാതിയിൽ പറയുന്നു.

Stories you may like

‘ഹൈക്കമാൻഡ് വെറും ലോ കമാൻഡ്, മുഖ്യമന്ത്രിയെ പാണക്കാട് തങ്ങൾ തീരുമാനിക്കും’; കെ. സുരേന്ദ്രൻ!

‘ഈ ജനവിധി അവസാനമല്ല, പുതിയ തുടക്കം’; മൗനം വെടിഞ്ഞ് പിണറായി വിജയൻ; തോൽവിയിൽ തുറന്ന പരിശോധനയും തിരുത്തലുമെന്ന് മറുപടി

തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ പണമോ സ്വർണമോ തിരികെ ഏൽപ്പിക്കാൻ ജ്വല്ലറി ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അവഗണിക്കുകയായിരുന്നു. ഇതിനിടെ ധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പ് വാർത്ത പുറത്ത് വന്നതോടെയാണ് ജ്വല്ലറി പോലീസിൽ പരാതി നൽകിയത്. ഇതിൽ തലയോലപ്പറമ്പ് പോലീസ് കഴിഞ്ഞ മാസം 21 ന് കേസ് എടുത്തിട്ടുണ്ട്. വിഷയം സിപിഎം പ്രദേശിക നേതൃത്വത്തിന് മുൻപിലും എത്തിയിരുന്നു. ഇതേ തുടർന്നാണ് ഇവരെ പുറത്താക്കിയത് എന്നാണ് പാർട്ടി വിശദീകരണം.

കൃഷ്‌ണേന്ദുവിനെ രണ്ടാം പ്രതിയും ഭർത്താവ് അനന്ദു ഉണ്ണിയെ ഒന്നാം പ്രതിയുമാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. അതേസമയം ഇരുവരും ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Tags: cpmkrishnendhu
Share12TweetSendShare

Latest stories from this section

കുഴലൂത്ത് ലീഗിനോട് വേണ്ട; മാത്യു കുഴൽനാടനെതിരെ ഇരിക്കൂറിൽ യൂത്ത് ലീഗിന്റെ ‘ഫ്ലക്സ്’, യുഡിഎഫിൽ മുഖ്യമന്ത്രി പോര് മുറുകുന്നു

കുഴലൂത്ത് ലീഗിനോട് വേണ്ട; മാത്യു കുഴൽനാടനെതിരെ ഇരിക്കൂറിൽ യൂത്ത് ലീഗിന്റെ ‘ഫ്ലക്സ്’, യുഡിഎഫിൽ മുഖ്യമന്ത്രി പോര് മുറുകുന്നു

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

സഖാക്കൾക്ക് തുറന്നടിക്കാം, മുൻധാരണകളില്ല; തോൽവിയുടെ ആഴമളക്കാൻ സിപിഎം; എം.എ ബേബി നയം വ്യക്തമാക്കുന്നു

കെപിസിസി ആസ്ഥാനത്ത് ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎൽഎ; വീഡിയോ പുറത്ത്!

കെപിസിസി ആസ്ഥാനത്ത് ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎൽഎ; വീഡിയോ പുറത്ത്!

Discussion about this post

Latest News

‘തൃണമൂല്‍ കള്ളന്മാര്‍’ എന്ന മുദ്രാവാക്യവുമായി ഫ്ലൈറ്റില്‍  മഹുവ മൊയ്ത്രയ്‌ക്കെതിരെ പ്രതിഷേധം

‘തൃണമൂല്‍ കള്ളന്മാര്‍’ എന്ന മുദ്രാവാക്യവുമായി ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയ്‌ക്കെതിരെ പ്രതിഷേധം

‘ഇസ്ലാമിക പാരമ്പര്യത്തിൽ ജീവിക്കണം’;നാസിക് ടിസിഎസ് മതപരിവർത്തനം കേസ് : മുഖ്യപ്രതി നിദ ഖാൻ അറസ്റ്റിൽ

‘ഇസ്ലാമിക പാരമ്പര്യത്തിൽ ജീവിക്കണം’;നാസിക് ടിസിഎസ് മതപരിവർത്തനം കേസ് : മുഖ്യപ്രതി നിദ ഖാൻ അറസ്റ്റിൽ

ഓരോ സെക്കൻഡിലും 10 ഷൂസുകൾ! ഇതാണ് അഡിഡാസ് മാജിക്; വമ്പൻ ‘കംബാക്കിന്റെ’ കഥ

ഓരോ സെക്കൻഡിലും 10 ഷൂസുകൾ! ഇതാണ് അഡിഡാസ് മാജിക്; വമ്പൻ ‘കംബാക്കിന്റെ’ കഥ

നിഷാന്ത് കുമാർ ഇനി ബിഹാർ ആരോഗ്യ മന്ത്രി ; വിജയ് സിൻഹയ്ക്ക് കൃഷിവകുപ്പ് ; സാമ്രാട്ട് ചൗധരി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

നിഷാന്ത് കുമാർ ഇനി ബിഹാർ ആരോഗ്യ മന്ത്രി ; വിജയ് സിൻഹയ്ക്ക് കൃഷിവകുപ്പ് ; സാമ്രാട്ട് ചൗധരി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

കോളേജ് ഡ്രോപ്പൗട്ട് ടു ഗ്ലോബൽ ടൈക്കൂൺ:പരാതികളെ പണമാക്കി മാറ്റിയ ഓയോ…എന്താണ് വിജയരഹസ്യം

കോളേജ് ഡ്രോപ്പൗട്ട് ടു ഗ്ലോബൽ ടൈക്കൂൺ:പരാതികളെ പണമാക്കി മാറ്റിയ ഓയോ…എന്താണ് വിജയരഹസ്യം

‘ദക്ഷിണ കൊറിയൻ കപ്പലിനെ ആക്രമിച്ചത് ഞങ്ങളല്ല’ ; ആരോപണങ്ങൾ തള്ളി ഇറാൻ

‘ദക്ഷിണ കൊറിയൻ കപ്പലിനെ ആക്രമിച്ചത് ഞങ്ങളല്ല’ ; ആരോപണങ്ങൾ തള്ളി ഇറാൻ

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

ഇന്ത്യ ലോകത്തിന്റെ ഗതി മാറ്റും, വൻശക്തിയെന്ന് അമേരിക്ക; ‘ചൈനീസ് അബദ്ധം’ തിരുത്തി ക്രിസ്റ്റഫർ ലാൻഡൗ; മോദി സർക്കാരിന്റെ നയതന്ത്ര വിജയം!

ഇന്ത്യ ലോകത്തിന്റെ ഗതി മാറ്റും, വൻശക്തിയെന്ന് അമേരിക്ക; ‘ചൈനീസ് അബദ്ധം’ തിരുത്തി ക്രിസ്റ്റഫർ ലാൻഡൗ; മോദി സർക്കാരിന്റെ നയതന്ത്ര വിജയം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies