തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് നടത്തുന്ന ബാങ്കുകളെ സഹായിക്കാനാവില്ലെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ. കരുവന്നൂർ സഹകരണ ബാങ്കിന് പണം നൽകണമെന്ന സർക്കാർ നിർദ്ദേശം വന്നിട്ടില്ലെന്നും ഗോപി കോട്ടമുറിക്കൽ.സാമ്പത്തിക ക്രമക്കേട് നടത്തുന്ന ബാങ്കുകൾക്ക് പണം നൽകി സഹായിക്കുന്നത് കേരള ബാങ്കിന്റെ രീതി അല്ല. റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ പണം നല്കാൻ സാധിക്കുകയുള്ളൂ എന്നും പ്രസിഡന്റ് പറഞ്ഞു.
കരുവന്നൂർ ബാങ്കിന് നേരത്തെ 42 കോടി രൂപ വായ്പ നൽകിയിരുന്നു. അതിപ്പോൾ 46 കോടി ആയിട്ടുണ്ടാവും ഗോപി കോട്ടമുറിക്കൽ പറഞ്ഞു. കേരള ബാങ്ക് അൻപതുകോടി നൽകുമെന്നുള്ള വാർത്തകൾ കണ്ടിരുന്നു. പക്ഷെ അത് സംബന്ധിച്ച വിവരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിൽ ഉണ്ടായ സാമ്പത്തിക ക്രമക്കേടുകൾ ആയിരകണക്കിന് പ്രാഥമിക സഹകരണ സംഘങ്ങളെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post