ഡല്‍ഹി: 2015ല്‍ വിദേശത്ത് നിന്ന് ഏറ്റവും കൂടുതല്‍ പണം സ്വീകരിച്ച രാജ്യം ഇന്ത്യയെന്ന് വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട്. 72 ബില്ല്യണ്‍ യുഎസ് ഡോളറാണ് (ഏകദേശം 4,75,200 കോടി രൂപ)ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ചത്.
ഏറ്റവും കൂടുതല്‍ പണമെത്തിയ രണ്ടാമത്തെ രാജ്യം ചൈനയാണ്. 64 ബില്ല്യണ്‍ യുഎസ് ഡോളറാണ് കഴിഞ്ഞവര്‍ഷം ചൈനക്ക് ലഭിച്ചത്. 30 ബില്ല്യണ്‍ യുഎസ് ഡോളര്‍ സ്വീകരിച്ച ഫിലിപ്പിന്‍സാണ് മൂന്നാം സ്ഥാനത്ത്.
വിവിധ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാര്‍ 2015ല്‍ അയച്ചത് മൊത്തം 601 ബില്ല്യണ്‍ ഡോളറാണ്. ഇതില്‍ 441 ബില്ല്യണും സ്വീകരിച്ചത് വികസ്വര രാജ്യങ്ങളാണ്. റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ തുക പുറത്തേക്ക് പോയത് അമേരിക്കയില്‍ നിന്നാണ്. രണ്ടും മൂന്നും സ്ഥാനത്ത് സൗദി അറേബ്യയും റഷ്യയുമാണ്.
ലോകത്തിന്റെ പലഭാഗത്തായി 2500 ലക്ഷം ആളുകളാണ് കുടിയേറിപ്പാര്‍ക്കുന്നത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ കുടിയേറുന്ന രാജ്യങ്ങള്‍ യു.എസ്, സൗദി അറേബ്യ, ജര്‍മനി, റഷ്യ, യു.എ.ഇ, യു.കെ, ഫ്രാന്‍സ്, കാനഡ, സ്പെയിന്, ഓസ്ട്രേലിയ എന്നിവയാണ്. ഇന്ത്യ, മെക്സിക്കോ, ചൈന, ബംഗ്ലാദേശ്, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ഫിലിപ്പിന്‍സ് എന്നീരാജ്യങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്നത്.
Discussion about this post