ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
കേസ് സംബന്ധിച്ചുള്ള തെളിവുകളെല്ലാം തന്റെ കൈയ്യിലുണ്ടെന്നും സോണിയയും രാഹുലും ജയിലില്‍ പോവേണ്ടി വരുമെന്ന് കാര്യത്തില്‍ സംശയമില്ലെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ പ്രവര്‍ത്തിക്കുന്നത് ബി.ജെ.പിയുടെ പ്രേരണ പ്രകാരമാണെന്ന വാദം അദ്ദേഹം തള്ളി. കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിയില്‍ ആരും തന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ബി.ജെ.പിയുടെ ഒരു പിന്തുണയുമില്ലെന്നും അത് തനിക്ക് ആവശ്യവുമില്ലെന്നും സ്വാമി വ്യക്തമാക്കി.
Discussion about this post