രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രം ‘ടൈഗർ നാഗേശ്വര റാവു’ ട്രെയിലർ പുറത്തിറങ്ങി. ഇതിനോടകം ആറര ലക്ഷത്തിലധികം ആളുകൾ ഇത് കണ്ടുകഴിഞ്ഞു. “ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്റെ കഥ” എന്ന വിശേഷണത്തോടെയാണ് ചിത്രം എത്തുന്നത്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് നായികമാർ. വംശി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അനുപം ഖേർ, മലയാളികളായ സുദേവ് നായർ, ഹരീഷ് പേരടി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ് ആണ് നിർമാണം.
പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ലയാണ്. സംഭാഷണം ശ്രീകാന്ത് വിസ്സയും ഛായാഗ്രഹണം ആര്. മതിയും നിർവ്വഹിച്ചിരിക്കുന്നു. ആതിരയാണ് പി.ആര്.ഒ. ഒക്ടോബര്‍ 20-ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.
Discussion about this post