ലക്‌നൗ: പോക്‌സോ കേസ് നൽകിയ മാതാപിതാക്കളെ വെല്ലുവിളിച്ച് സ്‌കൂൾ പ്രിൻസിപ്പൽ. ഉത്തർപ്രദേശിലെ അസംഗഢിലാണ് സംഭവം. 55 കാരനായ അഫ്താബ് അഹമ്മദ് ആണ് രക്ഷിതാക്കൾക്ക് നേരെ ആക്രോശിച്ചത്. ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഒരു ഡസനിലധികം കുട്ടികളെയാണ് ലൈംഗികചൂഷണത്തിന് ഇരയാക്കിയത്. രക്ഷിതാക്കളുടെ പരാതിയിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിങ്ങൾ എല്ലാം ശ്രമങ്ങളും നടത്തുക. ഒന്നും ചെയ്യാനാകില്ലെന്ന് ഇയാൾ പീഡനത്തിനിരയായ 13 കാരിയുടെ അമ്മയെ വെല്ലുവിളിച്ചതായി ആരോപണമുണ്ട്. പെൺകുട്ടികളെയും ആൺകുട്ടികളെയും അനുചിതമായി സ്പർശിച്ച ഇയാൾ, ലൈംഗികചേഷ്ടകൾ കാണിക്കുകയും സ്വാകാര്യഭാഗങ്ങളിൽ സ്പർശിക്കാൻ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
Discussion about this post