Tuesday, June 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

അഭിമുഖത്തിനിടെ യുവാവിനെ മർദിച്ച സംഭവം; പ്രതികരണവുമായി നടി ലക്ഷ്മി മഞ്ജു

by Brave India Desk
Oct 4, 2023, 03:48 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

തന്റെ റെഡ് കാർപെറ്റ് അഭിമുഖത്തിനിടെ ക്യാമറയ്ക്കു മുന്നിലൂടെ കടന്നുപോയ യുവാവിനെ തല്ലിയ സംഭവത്തിൽ ഒടുവിൽ പ്രതികരണവുമായി നടിയും നിർമ്മാതാവുമായ ലക്ഷ്മി മഞ്ജു. ദുബായില്‍ നടന്ന സൈമ അവാര്‍ഡിനിടെ ലക്ഷ്മി സംസാരിച്ചുകൊണ്ടിരിക്കെയാണ് സംഭവം അരങ്ങേറുന്നത്. ലക്ഷ്മി മഞ്ജു യുവാവിനെ തല്ലുന്ന വിഡിയോ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മോഹന്‍ലാലും ഹണി റോസും പ്രധാന വേഷങ്ങളിൽ എത്തിയ ‘മോണ്‍സ്റ്റര്‍’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതയായ നടിയാണ് ലക്ഷ്മി മഞ്ജു.

അക്രമം ഒരിക്കലും ഒരു മറുപടിയല്ലെന്നും, എന്നാൽ തന്റെ ജോലിക്കിടയിൽ നുഴഞ്ഞു കയറിയാൽ അനുഭവം ഇങ്ങനെ തന്നെ ആയിരിക്കുമെന്നും ലക്ഷ്മി പറയുന്നു.

Stories you may like

ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ..; നെഞ്ചുലയ്ക്കുന്ന മോഹൻലാൽ ഡയലോഗ്; വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചേറ്റുന്ന ‘ജനുവരി ഒരു ഓർമ്മ’

ലാലിന്റെ കരിയർ തീർന്നു” എന്ന് പറഞ്ഞവർക്ക് ‘ചന്ദ്രലേഖ’യിലൂടെ മറുപടി; ദി പ്രിൻസിൽ തകർന്ന ശബ്ദത്തിൽ നിന്നും കിരീടം തിരിച്ചുപിടിച്ച രാജാവിന്റെ കഥ

‘‘എന്റെ ജോലിക്കിടയിലേക്ക് അലക്ഷ്യമായി നുഴഞ്ഞു കയറിയാൽ ഫലം ഇതായിരിക്കും. ഞാൻ വെറുമൊരു നടി മാത്രമല്ല, സാഹചര്യങ്ങൾക്കനുസരിച്ച് പ്രതികരിക്കുന്ന ആളു കൂടിയാണ്. പക്ഷേ വയലൻസ് ഒന്നിനും മറുപടി അല്ലെന്നും എനിക്കറിയാം.’’ ലക്ഷ്മി മഞ്ജു എക്‌സ് അക്കൗണ്ടിൽ കുറിച്ചു. മാത്രമല്ല വിവാദങ്ങളോട് തമാശയോടെയായിരുന്നു നടിയുടെ പ്രതികരണം.

സൈമ അവാര്‍ഡിനിടെ റെഡ് കാര്‍പറ്റ് അഭിമുഖം നൽകുകയായിരുന്ന ലക്ഷ്മി മഞ്ജുവിനു മുന്നിലൂടെ ഒരാൾ കടന്നു പോയതാണ് താരത്തെ ഇങ്ങനെ പെരുമാറാൻ പ്രേരിപ്പിച്ചത്. ക്യാമറയ്ക്ക് മുന്നിലൂടെ പോയ ആളെ ലക്ഷ്മി മഞ്ജു ദേഷ്യത്തോടെ അടിക്കുകയായിരുന്നു. എന്നാൽ വീണ്ടും ക്യാമറയ്ക്കു മുന്നിലൂടെ മറ്റൊരാൾ വന്നെങ്കിലും ലക്ഷ്മിയുടെ ആക്രോശം കേട്ട് അയാൾ വഴിമാറിപ്പോകുന്നതും വിഡിയോയിൽ വ്യക്തമാണ്. ലക്ഷ്മിയുടെ പ്രതികരണം കണ്ട് അവതാരക ചിരിക്കുന്നുണ്ടെങ്കിലും ലക്ഷ്മി ദേഷ്യത്തോടെ നിൽക്കുന്നതാണ് വിഡിയോയില്‍ കാണാൻ കഴിയുക. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലക്ഷ്മി മഞ്ജുവിനെതിരെ വിമർശനം ഉയര്‍ന്നു. ആരെയും കയ്യേറ്റം ചെയ്യാൻ നടിക്ക് അവകാശമില്ലെന്നും അങ്ങേയറ്റം ധിക്കാരപരമായ പ്രവൃത്തിയാണ് ലക്ഷ്മി കാണിച്ചതെന്നായിരുന്നു വിമർശനം.

പ്രശസ്ത തെലുങ്കു നടന്‍ മോഹന്‍ ബാബുവിന്റെയും ചലച്ചിത്ര നിര്‍മാതാവ് വിദ്യാദേവിയുടെയും മകളാണ് ലക്ഷ്മി മഞ്ജു. സിനിമകൾക്ക് പുറമെ ലാസ് വെഗാസ് എന്ന അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയിലും ലക്ഷ്മി അഭിനയിക്കുന്നുണ്ട്.

Tags: Lakshmi MachuSIIMA AwardViolence against mensub
Share5TweetSendShare

Latest stories from this section

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ;  മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ; മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

ലാലേട്ടൻ കുമാരൻ തമ്പിയായി പരകായപ്രവേശം ചെയ്തപ്പോൾ:”ശ്രീകൃഷ്ണപ്പരുന്ത്’ ഭയത്തിന്റെ 40 വർഷങ്ങൾ!

ലാലേട്ടൻ കുമാരൻ തമ്പിയായി പരകായപ്രവേശം ചെയ്തപ്പോൾ:”ശ്രീകൃഷ്ണപ്പരുന്ത്’ ഭയത്തിന്റെ 40 വർഷങ്ങൾ!

റേഷൻ കാർഡിലെ പേരല്ല സ്ക്രീനിൽ: പേര് മാറ്റി ഹിറ്റടിച്ച നായികമാർ

റേഷൻ കാർഡിലെ പേരല്ല സ്ക്രീനിൽ: പേര് മാറ്റി ഹിറ്റടിച്ച നായികമാർ

370 രൂപയുടെ ബിരിയാണി വാങ്ങിയാൽ പെണ്ണ് വഴങ്ങണോ?; കോമഡി ഷോയിലെ സ്ത്രീവിരുദ്ധതയ്ക്ക് പൂട്ടിട്ട് വനിതാ കമ്മീഷൻ, യുവാവിന് ജോലി തെറിച്ചു, കൊമേഡിയനും പണി

370 രൂപയുടെ ബിരിയാണി വാങ്ങിയാൽ പെണ്ണ് വഴങ്ങണോ?; കോമഡി ഷോയിലെ സ്ത്രീവിരുദ്ധതയ്ക്ക് പൂട്ടിട്ട് വനിതാ കമ്മീഷൻ, യുവാവിന് ജോലി തെറിച്ചു, കൊമേഡിയനും പണി

Discussion about this post

Latest News

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി ; തൃശ്ശൂരിൽ യുവാവ് മരിച്ചു ; ആകെ മരണസംഖ്യ അഞ്ചായി ; കണ്ണൂരിൽ രണ്ടുപേർ ചികിത്സയിൽ

11 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സ്ലോവാക്യയും ; നയതന്ത്ര ബന്ധം ‘സമഗ്ര പങ്കാളിത്ത’ത്തിലേക്ക് ഉയർത്തിയതായി പ്രഖ്യാപനം

11 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സ്ലോവാക്യയും ; നയതന്ത്ര ബന്ധം ‘സമഗ്ര പങ്കാളിത്ത’ത്തിലേക്ക് ഉയർത്തിയതായി പ്രഖ്യാപനം

തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന് നേരെ മുട്ടയേറ് ; പ്രതിഷേധം മമതാ ബാനർജിയുടെ വസതിക്കു മുൻപിൽ

തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന് നേരെ മുട്ടയേറ് ; പ്രതിഷേധം മമതാ ബാനർജിയുടെ വസതിക്കു മുൻപിൽ

ഒരു സാധനവും ഇത്ര ക്വാളിറ്റിയോടെ ഉണ്ടാക്കരുത്, കമ്പനി പൊളിഞ്ഞുപോകും; പാപ്പരായ ബഹുരാഷ്ട്ര കമ്പനിയ്ക്ക് പറ്റിയത് ഇതാണ്

ആപ്പുകളിലെ ‘ഫ്രീ ട്രയൽ’ മുതൽ മാളുകളിലെ ഐസ്ക്രീം വരെ; നിങ്ങളുടെ തലച്ചോറിനെ പറ്റിക്കുന്ന ‘റെസിപ്രോസിറ്റി’ മാജിക്!

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത് പകർന്ന് ‘LRLACM’ ; പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ പരീക്ഷണം വിജയകരം

ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത് പകർന്ന് ‘LRLACM’ ; പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ പരീക്ഷണം വിജയകരം

സിഗരറ്റ് വിറ്റ കമ്പനി ക്ലാസ്മേറ്റായി:അവസാന പേജിലെ ആ രഹസ്യം

സിഗരറ്റ് വിറ്റ കമ്പനി ക്ലാസ്മേറ്റായി:അവസാന പേജിലെ ആ രഹസ്യം

അവസാന പന്തിലെ റണ്ണൗട്ട്, വെളിച്ചക്കുറവ്, സൂപ്പർ ഓവർ, നോ-ബോൾ വിവാദം; അടിയും തിരിച്ചടിയുമായി ഇന്ത്യ എ-ലങ്ക എ പോര്; ജയം ലങ്കയ്ക്കൊപ്പം

അവസാന പന്തിലെ റണ്ണൗട്ട്, വെളിച്ചക്കുറവ്, സൂപ്പർ ഓവർ, നോ-ബോൾ വിവാദം; അടിയും തിരിച്ചടിയുമായി ഇന്ത്യ എ-ലങ്ക എ പോര്; ജയം ലങ്കയ്ക്കൊപ്പം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies