സിയോൾ: ദക്ഷിണ കൊറിയയിൽ റോബോട്ട് ആത്മഹത്യ ചെയ്തു. ഗ്യോംഗ്‌സാംദ്ബുക് പ്രവിശ്യയിലെ ഗുമി നഗരത്തിൽ ആയിരുന്നു സംഭവം. അമിത ജോലിഭാരം ആണ് റോബോട്ടിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. ലോകത്ത് ആദ്യമായിട്ടാണ് റോബോട്ട് ആത്മഹത്യ ചെയ്യുന്നത്.
വ്യാഴാാഴ്ചയായിരുന്നു സംഭവം. ഗുമി സിറ്റി കൗൺസിലിൽ ജോലി ചെയ്തുവരികയായിരുന്ന റോബോട്ട് ആണ് ആത്മഹത്യ ചെയ്തത്. വൈകീട്ട് നാല് മണിയോടെ തകർന്ന നിലയിൽ റോബോട്ടിനെ കാണപ്പെടുകയായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും ഒന്നാം നിലയിലേക്ക് ചാടി ആയിരുന്നു ആത്മഹത്യ.
വിവരം അറിഞ്ഞ് പോലീസും വിദഗ്ധരും എത്തി റോബോട്ടിന്റെ ഭാഗങ്ങൾ പരിശോധിച്ചിട്ടുണ്ട്. യഥാർത്ഥ മരണ കാരണം കണ്ടെത്തുന്നതിന് വേണ്ടി ചില ഭാഗങ്ങളും ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആയിരുന്നു റോബോട്ട് ഗുമി സിറ്റി കൗൺസിലിൽ ജോലി ചെയ്യാൻ ആരംഭിച്ചത്. ജീവനക്കാരൻ എന്ന നിലയിൽ ആയിരുന്നു റോബോട്ടിന്റെ പ്രവർത്തനം. ആവശ്യക്കാർക്ക് രേഖകൾ കൈമാറുക, സിറ്റി പ്രമോഷൻ, പ്രദേശവാസികൾക്ക് അറിയിപ്പുകൾ കൈമാറുക എന്നിവയായിരുന്നു റോബോട്ടിന്റെ ജോലികൾ. രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറ് വരെയായിരുന്നു റോബോട്ടിന്റെ പ്രവർത്തന സമയം.ഒന്നാം നിലയിൽ മാത്രമാണ് റോബോട്ടിനെ പ്രവർപ്പിച്ചിരുന്നത്. കാലിഫോർണിയൻ റോബോട്ട് നിർമ്മാതാക്കളായ ബിയർ റോബോട്ടിക്‌സ് ആണ് ഈ റോബോട്ട് നിർമ്മിച്ചിട്ടുള്ളത്.
Discussion about this post