കൊല്ലം :ഡോക്ടർ വന്ദനാദാസ് കൊലപാതകക്കേസിൽ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ ബദറൂദ്ദീന്റെ ബെഞ്ചാണ് ഹർജി തള്ളിയത്. കൃത്യസമയത്ത് നല്ല ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഡോ. വന്ദനയുടെ ജീവൻ രക്ഷപ്പെടുത്താമായിരുന്നു. അതിനാൽ കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്നും, ചികിത്സാപിഴവ് ആണ് മരണകാരണം എന്നാണ് സന്ദീപ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ സന്ദീപിന്റെ വാദങ്ങൾ നിരസിച്ച കോടതി വിടുതൽ ഹർജി തള്ളുകയായിരുന്നു. കേസിൽ സന്ദീപിന്റെ വിടുതൽ ഹർജി നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. കരുതി കൂട്ടി കെലപ്പെടുത്തുകയായിരുന്നില്ല എന്നാണ് സന്ദീപ് പറയുന്നത്. ഒരു സ്ഥലത്ത് നിന്ന് മർദ്ദനമേറ്റാണ് ആശുപത്രിയിൽ എത്തിയത്. അതിന്റെ മാനസികാവസ്ഥയിലണ് താൻ കുറ്റം ചെയ്തത് എന്നാണ് സന്ദീപ് ഹർജിയിൽ സൂചിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം മെയിൽ ആയിരുന്നു വന്ദന ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവച്ച് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി പോലീസ് ആയിരുന്നു സന്ദീപിനെ ഇവിടേയ്ക്ക് എത്തിച്ചത്. പരിശോധനയ്ക്കിടെ അവിടെയുണ്ടായിരുന്ന കത്രിക കൊണ്ട് സന്ദീപ് ഡോക്ടർമാരെയും പോലീസുകാരെയും ആക്രമിക്കുകയായിരുന്നു. കുത്തേറ്റ വന്ദന നിലത്തു വീണു. ഇതോടെ നിരവധി തവണ സന്ദീപ് പരിക്കേൽപ്പിക്കുകയായിരുന്നു
Discussion about this post