ന്യൂഡൽഹി: വീരമൃത്യു വരിച്ച അഗ്നിവീറിന് സൈന്യത്തിന്റെ ഭാഗത്ത് നിന്നും ഒന്നും ലഭിച്ചിട്ടില്ല എന്ന് പറഞ്ഞ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ എയർ ഫോഴ്സ് മേധാവി ആർകെഎസ് ബദൗരിയ. ഇത് വളരെ വൈകാരികമായ ഒരു കാര്യമാണെന്നും നിങ്ങളുടെ രാഷ്ട്രീയത്തിലേക്ക് അനാവശ്യമായി സൈന്യത്തെ വലിച്ചിടരുതെന്നും ബദൗരിയ വ്യക്തമാക്കി.
ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടപ്പെട്ട അഗ്നിവീർ അജയ് കുമാറിൻ്റെ അടുത്ത ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കള്ളം പറയുകയാണെന്ന് ഗാന്ധി ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് ബദൗരിയയുടെ പ്രസ്താവന പുറത്ത് വന്നത്.
“അഗ്നിവീറുകളെ കുറിച്ച് പാർലമെൻ്റിൽ ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട് . ഒരു കോടി രൂപ ഇതിനകം നൽകിയെന്ന പ്രതിരോധമന്ത്രിയുടെ വാദം കള്ളമാണെന്ന വിവാദമാണ് ഇപ്പോൾ ഉയരുന്നത്. അജയ് സിങ്ങിൻ്റെ കുടുംബത്തിന് ഏകദേശം 98 കോടി രൂപ ഇതിനകം നൽകിയിട്ടുണ്ട്, 67 ലക്ഷം രൂപ കൂടി നൽകും എന്ന് സൈന്യം തന്നെ പറഞ്ഞിട്ടുള്ളതാണ് , അതിനാൽ വിവാദമുണ്ടാക്കിയവർ അതിന്റെ പേരിൽ മാപ്പ് പറയണം,”
അവരുടെ അവകാശവാദം “തികച്ചും തെറ്റാണ്” എന്ന് പ്രസ്താവിച്ച മുൻ ഐഎഎഫ് മേധാവി “ഇതൊരു വൈകാരിക വിഷയമാണെന്നും … സൈന്യത്തെ നിങ്ങളുടെ അത്തരം രാഷ്ട്രീയത്തിൽ വലിച്ചിടരുത് എന്നും തുറന്നടിച്ചു.
Discussion about this post