ബിഎംഡബ്ല്യുവിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലായ എക്‌സ്7 എസ്‌യുവി സ്വന്തമാക്കി സിനിമാതാരം നവ്യാ നായർ. കൊച്ചിയിലുള്ള ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് നവ്യ പുതിയ ആഡംബര വാഹനം വാങ്ങിയത്. പെട്രോൾ പതിപ്പായ എക്‌സ് ഡ്രൈവ് 40ഐ സ്‌പോട്ടാണ് താരം വാങ്ങിയിരിക്കുന്നത്. എകദേശം 1.30 കോടി രൂപയാണ് ഇതിന്റെ ഷോറൂം വില.
3.0 ലിറ്റർ ശേഷിയുള്ള പെട്രോൾ ഡീസൽ എൻജിനുകളിലാണ് എക്‌സ്7 എസ്‌യുവി അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ പെട്രോൾ എൻജിൻ മോഡലിന് 5.8 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. ഡീസൽ മോഡൽ 5.9 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത വാഗ്ദാനം ചെയ്യുന്നു.
പ്രീമിയം ലുക്കിലും ഹെവി ഫീച്ചുറകളിലുമാണ് എക്‌സ്7 എസ്‌യുവി വിപണിയിലെത്തിയിരിക്കുന്നത്. പനോരമിക് ത്രീ പാർട്ട് ഗ്ലാസ്, ഹൈ ഫൈ ലൗഡ് സ്പീക്കർ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, റെയിൻ സെൻസിംഗ് വൈപ്പർ, വയർലെസ് ചാർജിംഗ് തുടങ്ങിയ ഫീച്ചറുകൾ എക്‌സ്7 എസ്‌യുവിയെ മികച്ചതാക്കുന്നു. ഒൻപത് എയർബാഗുകൾ, ആക്ടീവ് പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ, ഇലക്‌ട്രോണിക് ബ്രേക്ക് വിത്ത് ഓട്ടോ ഹോൾഡ് ഫംഗ്ഷൻ, ഹിൽ ഡിസെന്റ് കൺട്രോൾ, കോർണറിംഗ് ബ്രേക്ക് കൺട്രോൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിൽ പ്രധാനം ചെയ്യുന്നു.
Discussion about this post