എറണാകുളം : ജ്യോത്സനെ ഹോട്ടൽ മുറിയിൽ മയക്കി കിടത്തിയ ശേഷം കവർച്ച നടത്തിയ യുവതി അറസ്റ്റിലായി. തൃശ്ശൂർ മണ്ണുത്തി സ്വദേശിനി ആൻസി ആണ് അറസ്റ്റിലായത്. കൊച്ചിയിലെ ഹോട്ടൽ മുറിയിൽ ജ്യോത്സനെ മയക്കി കിടത്തിയശേഷം പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്തു എന്നതാണ് കേസ്. യുവതിയടക്കം മൂന്നുപേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയത്.
കൊല്ലം സ്വദേശിയായ ജോത്സ്യനാണ് കവർച്ച ചെയ്യപ്പെട്ടത്. ഇയാളെ
സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് യുവതി പരിചയപ്പെടുന്നത്. ദോഷങ്ങൾ മാറാനുള്ള പൂജകളെ കുറിച്ചും വഴിപാടുകളെ കുറിച്ചും ചോദിച്ചറിഞ്ഞു കൊണ്ട് യുവതി തന്ത്രപൂർവ്വം ഇയാളുമായി സൗഹൃദം സ്ഥാപിച്ചെടുക്കുകയായിരുന്നു. തുടർന്ന് കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് മയക്കി കിടത്തി കവർച്ച നടത്തിയത്.
സെപ്റ്റംബർ 24നായിരുന്നു സംഭവം നടക്കുന്നത്. എറണാകുളം ഇടപ്പള്ളിയിലെ ഹോട്ടലിൽ വച്ചാണ് ജ്യോത്സ്യൻ കവർച്ച ചെയ്യപ്പെട്ടത്. സുഹൃത്തിനെ കാണാൻ എന്ന വ്യാജേനയാണ് യുവതി ജ്യോത്സനെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ജ്യൂസിൽ മയക്കുമരുന്ന് നൽകി മയ്ക്കി കിടത്തിയശേഷം കവർച്ച നടത്തുകയായിരുന്നു. ഇതിനായി യുവതിയെ സഹായിച്ച മറ്റു രണ്ടു പ്രതികൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post