ഹരിയാന : സഹപാഠികളായ പെൺകുട്ടികളടെ പീഡനം സഹിക്കവയ്യാതെ പതിനാലുകാരൻ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ഹിസാറിലാണ് സംഭവം. ക്ലാസിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികൾ ചേർന്ന് വിദ്യാർത്ഥിയെ ഉപദ്രവിക്കുക പതിവായിരുന്നു. ഇത് മൂലം ഏറെ നാളായി മകൻ മാസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു.
ക്ലാസിലെ രണ്ട് പെൺകുട്ടികൾ ചേർന്ന് മകനെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുമായിരുന്നു. ഇത് മകന്റെ മാനസികാവസ്ഥയെ ഏറെ ബാധിച്ചിരുന്നു. സംഭവ നടന്ന ദിവസം വിദ്യാർത്ഥിയുടെ അമ്മ ജിന്ദിൽ ആയിരുന്നു. മുത്തച്ഛനാണ് മൃതദേഹം ആദ്യം കണ്ടത് എന്നും പോലീസ് പറഞ്ഞു.
ആൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ രണ്ട് സഹപാഠികൾക്കും സ്‌കൂൾ അദ്ധ്യാപികയ്ക്കും എതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.









