എറണാകുളം : കൊച്ചി പുതുവൈപ്പിൽ വാതക ചോർച്ചയെ തുടർന്ന് നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിൽ നിന്നാണ് വാതകം ചോർന്നത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു വാതക ചോർച്ച ഉണ്ടായത്. വാതകം ചോരാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ല.
എൽപിജിയിൽ ചേർക്കുന്ന മെർക്കാപ്‌ടെൻ എന്ന വാതകമാണ് ചോർന്നത്. ഈ വാതകം ശ്വസിച്ച് പുതുവൈപ്പ് സ്വദേശികളായ മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്ങനെയാണ് വാതക ചോർച്ച ഉണ്ടായതെന്ന് കൂടുതൽ വിശദമായ പരിശോധനയ്ക്ക് ശേഷമേ അറിയാൻ കഴിയൂ എന്ന് അധികൃതർ അറിയിച്ചു.
Discussion about this post