തിരുവനന്തപുരം: നെടുമങ്ങാട് കോടതി വളപ്പിൽ അഭിഭാഷകനെ ആക്രമിച്ച് രണ്ടംഘ സംങം. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ അഡ്വ. പ്രകാശിനെ (41) യാണ് അക്രമിച്ചത്. ഇദ്ദേഹത്തിന്റെ തലയ്ക്ക് കമ്പി കൊണ്ട് അടിച്ച അടിയിൽ രണ്ട് സ്റ്റിച്ച് ഉണ്ട്.
പ്രകാശിന്റെ സുഹൃത്തും അഭിഭാഷകനുമായ അഡ്വ. സജീബിന്റെ കക്ഷിയായ ഷാജഹാനും സുഹൃത്തും ചേർന്നാണ് ആക്രമണം നടത്തിയത് എന്ന് പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കോടതി വരാന്തയിൽ വച്ച് സജീബ് വക്കീലിനെ കക്ഷിയായ ഷാജഹാൻ കഴുത്തിന് കുത്തി പിടിക്കുന്നത് കണ്ട പ്രകാശ് ഇത് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് പ്രകാശിന് നേരെയുള്ള ആക്രമണത്തിന് കാരണമെന്നാണ് വിവരം.
കോടതി ക്യാന്റീൻ സമീപത്ത് എത്തിയ പ്രകാശിനെയും സജീബിനെയും ഷാജഹാൻ ആക്രമിക്കുകയായിരുന്നു. തുടർന്ന് പരിക്ക് പറ്റിയ പ്രകാശിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അഭിഭാഷകർ നെടുമങ്ങാട് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.












