ലണ്ടൻ: ആളുകൾക്ക് ഇഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാൻ ആവില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കൺസർവേഷൻ പാർട്ടി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ആളുകൾക്ക് അവർക്കിഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാൻ സാധിക്കില്ല. ഒരു പുരുഷൻ ഒരു പുരുഷനാണ്, ഒരു സ്ത്രീ ഒരു സ്ത്രീയുമാണ്. അതൊരു സാമാന്യ ബുദ്ധിമാത്രമാണ്. അബദ്ധ ധാരണകളിൽ നമ്മൾ വിശ്വസിക്കരുത്. കഠിനാധ്വാനികളായ ബഹുഭൂരിപക്ഷം ആളുകളും അതിനോട് യോജിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളിൽ പുരുഷന്മാരെക്കുറിച്ചോ സ്ത്രീകളെക്കുറിച്ചോ സംസാരിക്കുമ്പോൾ രോഗികൾക്ക് അത് മനസിലാക്കാൻ സാധിക്കണം. കുട്ടികൾ സ്കൂളിൽ ബന്ധങ്ങളെക്കുറിച്ച് എന്താണ് പഠിക്കുന്നതെന്ന് മാതാപിതാക്കൾ അറിഞ്ഞിരിക്കണം. അല്ലാതെ അത് വിവാദമാക്കുകയല്ല വേണ്ടതെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
പുകവലി നിർത്തലാക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടിൽ എല്ലാവർഷവും സിഗരറ്റ് വാങ്ങുന്നതിനുള്ള പ്രായപരിധി ഒരുവർഷമാക്കി ഉയർത്തുമെന്ന് ഋഷി സുനക് പറഞ്ഞു . രാജ്യത്ത് പുകയിലയുടെ ഉപയോഗം കുറയ്ക്കുന്നതിനായി നിയമം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post