അഹമ്മദാബാദ്: ഗുജറാത്തിൽ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. സൂറത്ത് സ്വദേശിയായ രാജ് ധർമേഷ് മോദി (26) ആണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം.
നവരാത്രി ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി ഗർബ നൃത്തം പരിശീലിക്കുകയായിരുന്നു ധർമ്മേഷ്. ഇതിനിടെ യുവാവിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ തളർന്ന് വീണു. ഉടനെ ധർമ്മേഷിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേയ്ക്കും തന്നെ മരിച്ചിരുന്നു.
ടൊയോട്ട ഷോറൂമിലെ ജീവനക്കാരൻ ആണ് ധർമ്മേഷ്. ഉന്നത വിദ്യാഭ്യാസത്തിനായി അടുത്ത വർഷം ലണ്ടനിലേക്ക് പോകാനിരിക്കെയാണ് ഹൃദയാഘാതം ഉണ്ടായത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
അടുത്തിടെ ഗുജറാത്തിൽ 19 കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. ജാംനഗറിൽ ആയിരുന്നു സംഭവം. ഗർബ നൃത്തം പരിശീലിക്കുന്നതിനിടെ ആയിരുന്നു 19 കാരനും ഹൃദയാഘാതം ഉണ്ടായത്.
Discussion about this post