Monday, August 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചാവുന്നു; കാരണമറിയാന്‍ 100 ദിവസത്തെ സമുദ്ര ഗവേഷണ ദൗത്യത്തിന് തുടക്കമായി

by Brave India Desk
Oct 5, 2023, 11:35 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

കോഴിക്കോട് : തിമിലംഗങ്ങള്‍ കൂട്ടത്തോടെ ചത്ത് കരയ്ക്കടിയുന്നതിന്റെ കാരണം കണ്ടെത്താന്‍ ഇന്ത്യന്‍ തീരത്തെ കടല്‍ സസ്തനികളുടെ ശാസ്ത്രീയ വിവിവര ശേഖരണത്തിനുള്ള 100 ദിവസ സമുദ്രഗവേഷണ ദൗത്യത്തിന് തുടക്കമായി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെയും (സിഎംഎഫ്ആര്‍ഐ) കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിനു കീഴിലുള്ള ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യയുടെയും സംയുക്ത ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് സമുദ്ര ദൗത്യം. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ പരിധിയിലുള്ള സമുദ്ര മേഖലയിലാണ് സര്‍വേ നടത്തുക.

തിമിംഗലങ്ങള്‍ ചത്തു കരയ്ക്കടിയുന്നത് കൂടിവരുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ വിവിധയിനം തിമിംഗലങ്ങള്‍, ഡോള്‍ഫിനുകള്‍, കടല്‍പശു തുടങ്ങിയ കടല്‍സസ്തനികളുടെ ലഭ്യതയും അംഗസംഖ്യയും തിട്ടപ്പെടുത്താനും അവയുടെ ആവാസകേന്ദ്രങ്ങളിലെ സമുദ്രശാസ്ത്ര പ്രത്യേകതകള്‍ മനസ്സിലാക്കാനും ലക്ഷ്യം വയ്ക്കുന്നുണ്ട്.

Stories you may like

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

‘സ്വന്തം മണ്ണിലെ ഭീകരതയ്ക്കെതിരെ ശബ്ദിച്ച ജനങ്ങൾക്ക് നേരെ..  പാകിസ്താനിൽ സമാധാന റാലിക്കിടെ ചാവേറാക്രമണം!’: 19 പേർ കൊല്ലപ്പെട്ടു

കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് കടലിലുണ്ടാകുന്ന മാറ്റങ്ങള്‍ തിമിലംഗങ്ങള്‍ ചാവാന്‍ കാരണമാകുന്നുണ്ടോയെന്ന് ദൗത്യ സംഘം പഠിക്കും. വിഷയത്തില്‍ വിശദമായ പഠനം ആവശ്യമാണെന്ന് ഈ ഗവേഷണ പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ ഡോ ആര്‍ രതീഷ്‌കുമാര്‍ പറഞ്ഞു. സിഎംഎഫ്ആര്‍ഐയുടെ സമുദ്രദൗത്യം പഠനത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികൂല കാലാവസ്ഥയും അടിക്കടിയുള്ള ചുഴലിക്കാറ്റുകളും അതിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭങ്ങളും കടല്‍സസ്തനികളെ ഏതൊക്കെ രീതിയില്‍ ബാധിക്കുന്നുണ്ടെന്ന് ശാസ്ത്രീയ വിവരശേഖരണത്തിലൂടെ വിലയിരുത്താനാകും. സമുദ്രാന്തര്‍ഭാഗത്തുണ്ടാകുന്ന ശബ്ദ മലിനീകരണവും കപ്പലുകളുമായുള്ള കൂട്ടിയിടിയും തിമിംഗലം, ഡോള്‍ഫിന്‍ പോലുള്ളവയ്ക്ക് ഭീഷണിയാകുന്നുണ്ട്. സസ്തനികളുടെ സാന്നിധ്യം ബൈനോകുലര്‍ ഉപയോഗിച്ച് തിരിച്ചറിയുകയും അവിടെയെത്തി അനുബന്ധ വിവരങ്ങള്‍ ശേഖരിക്കുകയുമാണ് ചെയ്തത്.

2021ലാണ് ആദ്യമായി സിഎംഎഫ്ആര്‍ഐ കടല്‍സസ്തനികളുടെ വിവരശേഖരണത്തിനുള്ള ഗവേഷണ ദൗത്യത്തിന് തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ വിവിധയിനം തിമിംഗലങ്ങള്‍, ഡോള്‍ഫിനുകള്‍ ഉള്‍പ്പെടെ 16 ഇനം കടല്‍സസ്തനികളുടെ സാന്നിധ്യം ഇന്ത്യന്‍ തീരങ്ങളില്‍
നിന്ന് സിഎംഎഫ്ആര്‍ഐ രേഖപ്പെടുത്തുകയുണ്ടായി. ചെറിയ ഇടവേളക്ക് ശേഷം 2023ല്‍ പദ്ധതി പുനരാരംഭിക്കുകയാണ്. ഇന്ത്യ മുഴുവന്‍ സര്‍വേ നടത്തുന്നതിനായി 100 ദിവസമെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

Tags: whale deathsub
Share7TweetSendShare

Latest stories from this section

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

‘തീവ്രമഴ തുടരുന്നു; വിദ്യാർത്ഥികൾക്ക് ആശ്വാസം!’: നാളെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; അറിയാം വിവരങ്ങൾ

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

‘പാസ്‌പോർട്ടും വിസയും വേണ്ട; യാത്ര കൂടുതൽ എളുപ്പമാകും!’: നാഷണൽ ഐഡി കാർഡിന് അംഗീകാരം തേടി നേപ്പാൾ; ഇന്ത്യയ്ക്ക് മുന്നിൽ അഭ്യർത്ഥന

‘പാസ്‌പോർട്ടും വിസയും വേണ്ട; യാത്ര കൂടുതൽ എളുപ്പമാകും!’: നാഷണൽ ഐഡി കാർഡിന് അംഗീകാരം തേടി നേപ്പാൾ; ഇന്ത്യയ്ക്ക് മുന്നിൽ അഭ്യർത്ഥന

’15 വയസ്സുള്ള കുട്ടികളെപ്പോലും ക്രൂരമായി വെടിവെച്ചു കൊന്നു!’: POKയിൽ ആഭ്യന്തരയുദ്ധ സമാന അന്തരീക്ഷം; പാകിസ്താനെതിരെ മസ്ജിദുകളിൽ നിന്ന് ആഹ്വാനം

’15 വയസ്സുള്ള കുട്ടികളെപ്പോലും ക്രൂരമായി വെടിവെച്ചു കൊന്നു!’: POKയിൽ ആഭ്യന്തരയുദ്ധ സമാന അന്തരീക്ഷം; പാകിസ്താനെതിരെ മസ്ജിദുകളിൽ നിന്ന് ആഹ്വാനം

Discussion about this post

Latest News

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

ഇന്ത്യയിൽ അതിവേഗം പടരുന്ന അഞ്ചാമത്തെ ക്യാൻസറായി കൊളോറെക്റ്റൽ 

ഇന്ത്യയിൽ അതിവേഗം പടരുന്ന അഞ്ചാമത്തെ ക്യാൻസറായി കൊളോറെക്റ്റൽ 

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

‘സ്വന്തം മണ്ണിലെ ഭീകരതയ്ക്കെതിരെ ശബ്ദിച്ച ജനങ്ങൾക്ക് നേരെ..  പാകിസ്താനിൽ സമാധാന റാലിക്കിടെ ചാവേറാക്രമണം!’: 19 പേർ കൊല്ലപ്പെട്ടു

‘സ്വന്തം മണ്ണിലെ ഭീകരതയ്ക്കെതിരെ ശബ്ദിച്ച ജനങ്ങൾക്ക് നേരെ..  പാകിസ്താനിൽ സമാധാന റാലിക്കിടെ ചാവേറാക്രമണം!’: 19 പേർ കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies