ന്യൂഡൽഹി :മദ്യനയ അഴിമതി കേസിൽ ആംആദ്മി എംപി സഞ്ജയ് സിംഗിന്റെ അടുത്ത സുഹൃത്തുക്കൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയുന്നു. വിവേക് ത്യാഗി, സർവേഷ് മിശ്ര,കൻവർബീർ സിംഗ് എന്നിവരെയാണ് ഇഡി ചോദ്യം ചെയ്യുന്നത്. സഞ്ജയ് സിംഗിന് വേണ്ടി സർവേഷ് മിശ്ര ഒരു കോടി രൂപ വാങ്ങിയതായി ഇഡി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചറിയാനാണ് ഇഡി ഇവരെ വിളിപ്പിച്ചിരിക്കുന്നത്.
സഞ്ജയ് സിംഗിനെ ഒപ്പം ഇരുത്തിയായിരിക്കും മൂന്ന് പേരെയും ഇഡി ചോദ്യം ചെയ്യുക. നിലവിൽ ഇഡി കസ്റ്റഡിയിൽ ആണ് സഞ്ജയ് സിംഗ്. മദ്യനയ അഴിമതി കേസിൽ ഇന്നലെയാണ് സഞ്ജയ് സിംഗിനെ ഇഡി അറസ്റ്റ് ചെയ്തത്. പത്തു മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡി സഞ്ജയ് സിംഗിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇഡി അറസ്റ്റ് ചെയ്യുന്ന മൂന്നാമത്തെ ആംആദ്മി നേതാവാണ് സഞ്ജയ് സിംഗ്. ഇതിന് മുൻപ് ആംആദ്മി നേതാക്കളായ മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും വെവ്വേറെ കേസുകളിൽ അറസ്റ്റിലായിരുന്നു.
Discussion about this post