ഭക്ഷണം ആരോഗ്യത്തിന് അടിസ്ഥാനകരമായ ഒന്നാണെന്ന് നമുക്കറിയാം. ഭക്ഷണം മരുന്നെന്ന പോലെ നമ്മിൽ പ്രവർത്തിക്കുന്നു. എന്നാൽ നാടോടിക്കാറ്റിൽ എല്ലാത്തിനും അതിന്റേതായ സമയമില്ലേ എന്ന് ചോദിച്ച പോലെ ഭക്ഷണം കഴിക്കാനും നേരവും കാലവും ഉണ്ട്. ചില സമയങ്ങൾ ഉച്ച സമയത്ത് കഴിക്കുന്നത് നമ്മുടെ ആയുസ് എണ്ണും പോലെയാണത്രേ.
എരിവ് കൂടിയ ഭക്ഷണം കഴിക്കാൻ ഏറെ ഇഷ്ടമുള്ളവരാണ് നമ്മൾ. എന്നാൽ ദയവ് ചെയ്ത് തലേദിവസത്തെ എരിവ് കൂടിയ ഭക്ഷണം ഒഴിക്കലും ഉച്ചയ്ക്ക് കഴിക്കരുത്. പ്രത്യേകിച്ച് രണ്ട് മൂന്ന് ദിവസം പഴക്കമുള്ളതാണ് എന്നുണ്ടെങ്കിൽ അത് അപകടകരമായ അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.വയറിന്റെ ആരോഗ്യത്തെയാണ് ഇത് ബാധിക്കുന്നത്.
സാലഡ് സൂപ്പ്
ഇവ ഉച്ച ഭക്ഷണത്തിന് ഒരിക്കലും കഴിക്കാൻ പാടില്ല. കാരണം ഇവ പൊതുവേ കലോറി കുറഞ്ഞ ഭക്ഷണങ്ങളാണ്. ഇത് നിങ്ങളിൽ പെട്ടെന്ന് വിശപ്പുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ സൂപ്പ് , സാലഡ് എന്നിവ ഉച്ചക്ക് കഴിക്കാൻ ഒരിക്കലും അനുയോജ്യമല്ല
പഴങ്ങൾ
പഴങ്ങൾ ഉച്ചഭക്ഷണത്തിന് മുൻപോ ശേഷമോ കഴിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നു. വയറുവേദന അസ്വസ്ഥത പോലുള്ള പ്രശ്നങ്ങൾ നിങ്ങളെ പിടികൂടുന്നതിന് പിന്നിൽ പലപ്പോഴും ഉച്ച ഭക്ഷണ നേരത്തെ പഴം കഴിക്കുന്നതാണ്
പലപ്പോഴും സാൻഡ് വിച്ച് പാസ്ത പീത്സ പോലുള്ള ഭക്ഷണങ്ങൾ ഉച്ചയ്ക്ക് കഴിക്കുന്നു.എന്നാൽ പലപ്പോഴും ആരോഗ്യകരമായ പ്രതിസന്ധികൾ ഉണ്ടാക്കുന്നതാണ് ഇത്തരം ഭക്ഷണങ്ങൾ, ഉച്ചനേരത്ത് ഇവയൊന്നും തന്നെ കഴിക്കാൻ ശ്രമിക്കരുത്.
പാൽ
പാൽ ഒരു സമീകൃതാഹാരമെന്നത് ശി തന്നെ പക്ഷേ പാൽ ഉച്ചയ്ക്ക് കുടിക്കുന്നത് നല്ലതല്ല.












