ന്യൂഡൽഹി: രണ്ടായിരം രൂപ നോട്ടുകൾ മാറ്റിവാങ്ങാനുള്ള അവസാന തിയതി ഇന്ന്. വൈകീട്ടുവരെ ബാങ്കുശാഖകൾ വഴി രണ്ടായിരം രൂപ നോട്ടുകൾ ആളുകൾക്ക് മാറ്റിയെടുക്കാം. ഇതുവരെ 87 ശതമാനം നോട്ടുകളാണ് ബാങ്കുകളിൽ തിരിച്ച് എത്തിയത്.
നേരത്തെയുള്ള അറിയിപ്പ് പ്രകാരം സെപ്തംബർ 30 ആയിരുന്നു നോട്ടുകൾ മാറ്റി വാങ്ങാനുള്ള അവസാന തിയതി. എന്നാൽ പിന്നീട് ഇന്നുവരെ തിയതി നീട്ടി നൽകുകയായിരുന്നു. ഇന്ന് മാറ്റിയെടുക്കാൻ കഴിയാത്തവർക്ക് ആർബിഐ ഇഷ്യൂ ഓഫീസുകൾവഴി മാത്രമേ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ. 20,000 രൂപ മൂല്യമുള്ള നോട്ടുകൾ ഒരേ സമയം മാറ്റാൻ സാധിക്കും.
മെയ് 19 മുതലാണ് രണ്ടായിരം രൂപ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ അറിയിച്ചത്. ഇതിന് ശേഷം നോട്ടുകലുടെ ക്രയവിക്രയം നടത്തുന്നതിൽ റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 2018-19 വർഷത്തിൽ രണ്ടായിരം രൂപയുടെ നോട്ടുകൾ അച്ചടിക്കുന്നത് റിസർവ് ബാങ്ക് നിർത്തിവച്ചിരുന്നു.
സെപ്തംബർ 29 വരെ 3.42 ലക്ഷം കോടി രൂപയുടെ രണ്ടായിരം രൂപ നോട്ടുകൾ ആണ് ബാങ്കുകളിൽ തിരിച്ചെത്തിയത്. 12,000 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ചെത്താനുണ്ട്.











