കരീംനഗര്‍: തെലങ്കാനയില്‍ രൂക്ഷമായ വളര്‍ച്ച കൃഷി അനുബന്ധ വ്യവസായ മേഖലകളേയും ബാധിച്ചു. കനത്ത നഷ്ടത്തെത്തുടര്‍ന്ന് അരി മില്ലുകള്‍ അടച്ചു. അരിമില്ലുകളില്‍ ഭൂരിഭാഗവും വലിയ നഷ്ടത്തിലാണെന്നാണ് സൂചന. ഇത് മൂലം ദിവസ വേതനത്തിന് മില്ലുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ദുരിതത്തിലായിട്ടുണ്ട്. അരിച്ചാക്കുകള്‍ തുന്നുന്നത് ഉപജീവനമാര്ഗമാക്കിയവരേയും ഇത് പ്രതികൂലമായി ബാധിയ്ക്കും.
സംസ്ഥാനത്ത് ഏറ്റവുമധികം നെല്ല് ഉല്പ്പാദിപ്പിയ്ക്കുന്നതും ഏറ്റവുമധികം അരിമില്ലുകളുള്ളതുമായ ജില്ലയാണ് കരീംനഗര്‍. കഴിഞ്ഞ മൂന്ന് സീസണുകളിലും ആവശ്യത്തിന് മഴ കിട്ടാത്തത് നെല്‍കൃഷിയെ തളര്‍ത്തിയിരിയ്ക്കുകയാണ്.
1.82 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയില്‍ 1.04 ലക്ഷം ഹെക്ടറിലേ വിത്ത് നടാനായിട്ടുള്ളൂ. സീസണുകളില്‍ ശരാശരി 12 ലക്ഷം മെട്രിക് ടണ്‍ നെല്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തെ ഉല്‍പ്പാദനം നാല് ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞിരുന്നു.
Discussion about this post