കൊല്‍ക്കത്ത: ഗോവധത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പുതുമയുള്ള പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ് കൊല്‍ക്കത്തയിലെ ഗോ സേവ പരിവാര്‍ എന്ന ട്രസ്റ്റ്.
ഗോമാതാവിനൊപ്പം സെല്‍ഫി എടുത്ത് െ്രസല്ഫികള് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ച് ഗോവധത്തിനെതിരെ പോരാടാനാണ് ആഹ്വാനം.
ദീപാവലിക്ക് തൊട്ട് പിന്നാലെയാണ് പുതിയ സംവിധാനം ഗോസേവ പരിവാര്‍ ആരംഭിച്ചത്. പുതിയ സംവിധാനം വിജയകരമാണെന്ന് ട്രസ്റ്റ് അവകാശപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് സെല്‍ഫികള്‍ സെല്‍ഫി വിത് ഗോമാത എന്ന ഹാഷ്ടാഗിന് കീഴില്‍ ട്വിറ്ററിലും ഫേസ്ബുക്കിലും വവാട്സ്ആപ്പിലും പ്രത്യക്ഷപ്പെടുന്നത്.
പശുക്കളുടെ സംരക്ഷണത്തിന് വേണ്ടിയാണ് പ്രധാനമായും ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. ഇതിനായി ഞായറാഴ്ച സെല്‍ഫി മത്സരവും ഇവര്‍ നടത്തി. മികച്ച സെല്‍ഫിക്ക് സമ്മാനങ്ങളും ട്രസ്റ്റ് വിതരണം ചെയ്തു.
പശുക്കള്‍ സെലിബ്രിറ്റികളാണ് അവര്‍ ഗോമാതാവാണെന്നും ഗോ സോവ പരിവാര്‍ വക്താവ് പറഞ്ഞു. സെല്‍ഫി വിത് ഗോ മാതാ സംവിധാനത്തില്‍ നിരവധി സെല്‍ഫികള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഗോമാതാവിന്റെ പ്രാധാന്യം കൂടുതല്‍ പേരില്‍ എത്തിക്കാന്‍ സാധിക്കുമെന്നും ഗോ സേവ പരിവാര്‍ ട്രസ്റ്റ് അവകാശപ്പെടുന്നു.
Discussion about this post