കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രഹസ്യമായി കടത്താൻ ശ്രമിച്ച ഒരു കോടിയിലധികം സ്വർണം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.
കാസർകോട് സ്വദേശി അബ്ദുൾ നിഷാർ, വടകര സ്വദേശി മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. സ്വർണം ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചായിരുന്നു ഇവർ എത്തിയത്. സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും പിടികൂടിയ സ്വർണത്തിന് ഏകദേശം ഒരു കോടി എട്ട് ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
സംഭവത്തിൽ ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. രണ്ട് പേരും ഒരേ സ്വർണക്കടത്ത് സംഘത്തിലെ കണ്ണികൾ ആണോ എന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്.
Discussion about this post