ന്യൂഡൽഹി : ചാർജർ വാങ്ങിയത് തിരികെ നൽകാത്തതിനാൽ സഹപ്രവർത്തകനെ മൂന്നാം നിലയിൽ നിന്നും തള്ളിയിട്ടു കൊലപ്പെടുത്തി.
കിഴക്കൻ ഡൽഹിയിലെ ഗീതാ കോളനിയിലാണ് സംഭവം നടന്നത്. നേതാജി സുഭാഷ് ടെക്‌നോളജി സർവകലാശാലയുടെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് 26 കാരനെ സഹപ്രവർത്തകൻ തള്ളിയിട്ടത്.
ഈ കെട്ടിടത്തിൽ വെൽഡിംഗ് ജോലിയിൽ ഏർപ്പെട്ടിരുന്ന യുവാവിനെയാണ് കെട്ടിടത്തിൽ നിന്നും തള്ളിയിട്ടത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയാണ് കൊല്ലപ്പെട്ട സൽമാൻ എന്ന 26കാരനായ യുവാവ്. കൊലപാതകത്തെ തുടർന്ന് ഡൽഹി സ്വദേശിയായ നേത്രപാൽ എന്ന 50 വയസ്സുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നേത്രപാലിൽ നിന്ന് സൽമാൻ മൊബൈൽ ചാർജർ കടം വാങ്ങിയിരുന്നു. പലതവണ ഓർമിപ്പിച്ചിട്ടും ഇത് തിരികെ നൽകിയില്ല. ഇതിനെ തുടർന്ന് കെട്ടിട നിർമ്മാണ സ്ഥലത്ത് വച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഈ വഴക്കിനിടയിലാണ് നേത്രപാൽ സൽമാനെ തള്ളി വീഴ്ത്തിയത്. മറ്റു സഹപ്രവർത്തകർ ചേർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.









Discussion about this post