ജെറുസലേം: ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ത്യൻ നടപടികൾക്ക് പൂർണ സഹകരണവും പിന്തുണയും നൽകുമെന്ന് നെതന്യാഹു ഉറപ്പ് നൽകി. ഇന്ന് നടത്തിയ ഫോൺ സംഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നെതന്യാഹുവിനോട് സുരക്ഷാ പ്രശ്‌നം ഉന്നയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ആശയവിനിമയത്തിനിടെയാണ് ഇന്ത്യക്കാരുടെ സുരക്ഷ നെതന്യാഹു ഉറപ്പ് നൽകിയത്.ഇസ്രായേലിൽ നിലവിലുള്ള സാഹചര്യത്തെ കുറിച്ച് അദ്ദേഹം നരേന്ദ്രമോദിയെ അറിയിച്ചു.
ഈ പ്രയാസഘട്ടത്തിൽ ഇന്ത്യൻ ജനത ഇസ്രയേലിനൊപ്പമെന്ന് നരേന്ദ്രമോദി, നെതന്യാഹുവിനോട് വ്യക്തമാക്കി. ഇന്ത്യയിലെ ജനങ്ങൾ ശക്തമായി തന്നെ ഇസ്രായേലിനൊപ്പമുണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേലിലെ തീവ്രവാദി ആക്രമണത്തിൽ കടുത്ത ആശങ്കയുണ്ട്. യുദ്ധത്തിൽ ബാധിക്കപ്പെട്ടവരുടെയും കുടുംബത്തിനുമൊപ്പമാണ് തങ്ങളുടെ പ്രാർത്ഥനകളെന്നും, ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും മോദി നേരത്തെ പറഞ്ഞിരുന്നു. അതേസമയം ഗാസയിലെ അതിർത്തിയിലെ നിയന്ത്രണം തിരിച്ചുപിടിച്ചതായും ഇസ്രായേൽ ഡിഫൻസ് ഫോഴ്സസ് അവകാശപ്പെട്ടു.
Discussion about this post