ടെൽ അവീവ് : മൂന്ന് ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന മുപ്പതോളം പേരെയാണ് ഇന്ന് ഇസ്രായേൽ സേന കണ്ടെത്തി രക്ഷപ്പെടുത്തിയത്. ഹമാസിന്റെ ഭീകരാക്രമണം ആരംഭിച്ചപ്പോൾ പ്രാണരക്ഷാർത്ഥം ഒളിച്ചിരുന്നതായിരുന്നു ഇവർ. പിന്നീട് സംഘർഷം രൂക്ഷമായതോടെ കഴിഞ്ഞ മൂന്നുദിവസമായി പുറത്തിറങ്ങാൻ ആവാതെ ഇവർക്ക് ഒളിവിൽ കഴിയേണ്ടി വരികയായിരുന്നു.
16 ഇസ്രായേലികളും 14 തായ്‌ലൻഡുകാരും അടങ്ങുന്ന സംഘത്തെയാണ് ഇസ്രായേൽ സൈന്യം കണ്ടെത്തി രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇവരെ കുറിച്ചുള്ള റിപ്പോർട്ട് അധികൃതർക്ക് ലഭിക്കുന്നത്. തുടർന്ന് മിലിട്ടറി, പോലീസ്, ഷിൻ ബെറ്റ്, വിവിധ മന്ത്രാലയങ്ങൾ എന്നിവ ചേർന്ന് നടത്തിയ ഒരു സംയുക്ത അതിൽ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കുകയും സാങ്കേതികവിദ്യകൾ വഴി ലൊക്കേഷൻ കണ്ടെത്തുകയും ചെയ്തു.
ലൊക്കേഷൻ ട്രാക്ക് ചെയ്ത ഉടൻ തന്നെ ഇസ്രായേൽ പ്രതിരോധ സേന ഇവർ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് ഈ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് കിബ്ബട്ട്സ് ഐൻ ഹാഷ്‌ലോഷയ്ക്ക് സമീപം ഒളിവിൽ കഴിഞ്ഞിരുന്ന 30-ഓളം പേരെ സൈന്യം കണ്ടെത്തിയത്.
Discussion about this post