ന്യൂഡൽഹി :നിരോധിത മത ഭീകര സംഘടനയായ പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രാജ്യവ്യാപകമായി റെയ്ഡുകൾ നടത്തുന്നു. പോപ്പുലർ ഫ്രണ്ടിന്റെ മലപ്പുറം മഞ്ചേരിയിലെ ഗ്രീൻ വാലി എൻഐഎ കണ്ടുകെട്ടിയിരുന്നു.ഇതിന് പിന്നാലയാണ് വീണ്ടും രാജ്യവ്യാപകമായി പരിശോധന നടത്തുന്നത്. മഹാരാഷ്ട്ര, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് എൻ്ഐഎ എത്തിയിരിക്കുന്നത്.
2006 ലെ റെയിൽവേ സ്‌ഫോടനക്കേസിലെ പ്രതിയായിരുന്ന അബ്ദുൾ വാഹിദ് ഷെയ്ഖിന്റെ മുംബൈയിലെ വസതിയിൽ എൻഐഎയുടെ സംഘം എത്തി തിരച്ചിൽ നടത്തി. വിചാരണക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് എൻഐഎ സംഘം ഇയാളുടെ വീട്ടിലെത്തിയത്. രാജസ്ഥാനിലെ ടോങ്ക്, കോട്ട, ഗംഗാപൂർ എന്നിവിടങ്ങളിൽ അർദ്ധരാത്രിയോടെ തന്നെ എൻഐഎ സംഘം എത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം സെപ്തംബറിൽ കേരളത്തിലെ തൃശൂർ, എറണാകുളം, മലപ്പുറം, വയനാട് എന്നീ നാല് ജില്ലകളിലെ മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. മലപ്പുറത്തെ നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. നിരോധിത സംഘടനയുടെ ഭാഗമായിരുന്ന വേങ്ങരയിലെ തയ്യിൽ ഹംസ, തിരൂരിലെ കളത്തിപ്പറമ്പിൽ യാഹുതി, താനൂരിലെ ഹനീഫ, രാങ്ങാട്ടൂർ പടിക്കപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്.
Discussion about this post