നമ്മുടെ തലച്ചോറിനെ കബളിപ്പിക്കുന്ന ചിത്രങ്ങളെ ആണ് പൊതുവേ ഒപ്ടിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ എന്ന് പറയാറുള്ളത്. അതായത് ഇത്തരം ചിത്രങ്ങൾ ആദ്യം കാണുമ്പോൾ ഒന്നും പിന്നീട് സൂക്ഷിച്ച് നോക്കുമ്പോൾ മറ്റൊന്നുമായി തോന്നും. ഇത്തരം ചിത്രങ്ങളിൽ ആദ്യം എന്ത് കാണുന്നു എന്നത് നമ്മുടെ വ്യക്തിത്വം, ഏകാഗ്രത, കാഴ്ച എന്നിവയെ ആശ്രയിച്ചിരിക്കും. അത്തരം ഒരു ചിത്രമാണ് താഴെ നൽകിയിരിക്കുന്നത്.
അഭിമുഖമായി ഇരിക്കുന്ന ഒരു പുരുഷന്റെയും സ്ത്രീയുടെയും ചിത്രമാണ് ഇത്. ഇവർക്ക് പുറകിലായി ചുവരിൽ പല ചിത്രങ്ങളും കാണാം. പ്രത്യക്ഷത്തിൽ രണ്ട് പേർ മാത്രമാണ് ചിത്രത്തിലുള്ളത് എന്നാകും തോന്നുക. എന്നാൽ ചിത്രത്തിൽ രണ്ട് തലകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കേൾക്കുമ്പോൾ കൗതുകവും അതിശയവും തോന്നാമെങ്കിലും സംഗതി സത്യമാണ്. ചിത്രത്തിൽ രണ്ട് തലകൾ കൂടിയുണ്ട്. ഇവ കണ്ടെത്തുകയാണ് നിങ്ങൾ കണ്ടെത്തേണ്ടത്.
കേൾക്കുമ്പോൾ എളുപ്പമെന്ന് തോന്നുമെങ്കിലും കണ്ടെത്താൻ അൽപ്പം പ്രയാസകരമാണ്. 12 സെക്കന്റിൽ വേണം നിങ്ങൾ രണ്ട് തലകളും കണ്ടെത്തുവാൻ. അതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും ഇതിൽ പരാജയപ്പെടുകയാണ് പതിവ്. എന്നാൽ കണ്ടെത്താൻ കഴിഞ്ഞു എങ്കിൽ അപാര ബുദ്ധിശക്തിയുള്ളവരാണ് നിങ്ങൾ എന്ന് വേണം കരുതാൻ.
ചിത്രത്തിൽ ഇരിക്കുന്നവരുടെ മടിയിലായിട്ടാണ് രണ്ട് തലകളും ഉള്ളത്. ഐക്യു ലെവൽ കൂടിയവർക്ക് മാത്രമേ ഈ തലകൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുകയുള്ളൂ. ഐക്യു പരിശോധിക്കുന്നതിനായി ഇത്തരങ്ങൾ ചിത്രങ്ങൾ ഗവേഷകർ പോലും ഉപയോഗിക്കാറുണ്ട്.
Discussion about this post