ലോകത്തിലെ ഏറ്റവും വലിയ പൂച്ചെടിയെ ബഹിരാകാശത്തേക്ക് എത്തിക്കാൻ ഗവേഷകർ. ഏറ്റവും ചെറിയ പൂവ് ഉണ്ടാകുന്ന വാട്ടർമീൽ എന്ന ചെടിയുമായി ബന്ധപ്പെട്ടാണ് തായ്ലൻഡിലെ മഹിഡോൾ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ ഗവേഷണം നടത്തുന്നത്.
വേരുകളോ തണ്ടോ ഇല്ലാത്ത ഈ ചെടികൾ തായ്ലൻഡിലും വിവിധ ഏഷ്യൻ രാജ്യങ്ങളിലും ജലാശയങ്ങളിൽ ഒഴുകിനടക്കുന്നവയാണ്. ബഹിരാകാശയാത്രികർക്ക് പോഷകാഹാരത്തിന്റെയും ഓക്സിജന്റെയും സ്രോതസ്സായി വാട്ടർമീലിന്റെ സാധ്യതകൾ പര്യവേക്ഷണം ചെയ്യുകയാണ്. ബഹിരാകാശ യാത്രികർക്ക് ഇത് മികച്ച ഭക്ഷണമായിരിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ, നെതർലൻഡ്സിലുള്ള ഇസ്ടെക് ടെക്നിക്കൽ സെന്ററിൽ വെച്ചാണ് പഠനം നടന്നത്. ഇവിടെയുള്ള ലാർജ് ഡയമീറ്റർ സെൻട്രിഫ്യൂജ് (എൽഡിസി) എന്ന സംവിധാനം ഉപയോഗിച്ചായിരുന്നു ഗവേഷണം. 8 മീറ്റർ വിസ്തീർണമുള്ള സെൻട്രിഫ്യൂജാണ് എൽഡിസി.
വാട്ടർമീലിന്റെ ഇതിന്റെ ദ്രുതഗതിയിലുള്ള വളർച്ചാ നിരക്ക് , ചെടികളുടെ വികസനത്തിൽ ഗുരുത്വാകർഷണത്തിന്റെ തോത് മാറുന്നതിന്റെ പ്രത്യാഘാതങ്ങൾ പഠിക്കാൻ അനുയോജ്യമായ ഒരു മാറ്റമാണ് കൊണ്ടുവരുന്നത്.
വാട്ടർമീലിന് വേരുകളോ തണ്ടുകളോ ഇലകളോ ഇല്ലാത്തതിനാൽ, ഇത് അടിസ്ഥാനപരമായി ജലാശയത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഗോളം മാത്രമാണ് മഹിഡോൾ സർവകലാശാലാ ടീമിനെ നയിക്കുന്ന തത്പോങ് തുല്യാനന്ദയ പറഞ്ഞു.












Discussion about this post