സൂറിച്ച്: ഫിഫ അഴിമതി കേസില്‍ സസ്പെന്‍ഷനിലുള്ള പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കും യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനിയ്ക്കുമെതിരെ കടുത്ത നടപടി. ഇരുവര്‍ക്കും എട്ട് വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. അഴിമതിയില്‍ അന്വേഷണം നടത്തിയ ഫിഫ എത്തിക്സ് കമ്മിറ്റിയാണ് ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തിയത്.
ഈ കാലയളവില്‍ ഇവര്‍ക്ക് ഫുട്ബോളുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടാനാകില്ല. 2011ല്‍ പ്ലാറ്റിനിയുടെ അക്കൗണ്ടിലേക്ക് രണ്ട് മില്ല്യണ്‍ ഡോളര്‍ അനധികൃതമായി മാറ്റിയ കുറ്റത്തിനാണ് എത്തിക്സ് കമ്മിറ്റിയുടെ ഇപ്പോഴത്തെ നടപടി.
എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഇരുവരും കുറ്റം നിഷേധിച്ചിരുന്നു. ലക്ഷക്കണക്കിന് ഡോളറിന്റെ അഴിമതിയാരോപണമാണ് ബ്ലാറ്റര്‍ക്കും പ്ലാറ്റിനിയ്ക്കും മേലുണ്ടായിരുന്നത്.
Discussion about this post