തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അഭിപ്രായം ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബി.ജെ.പി കേരളത്തിന്റെ ചരിത്രവും പാരമ്പര്യവും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര പരിസരത്ത് അന്യമതസ്ഥതരുടെ കച്ചവടത്തെ സംബന്ധിച്ച കുമ്മനത്തിന്റെ പ്രസ്താവനയ്ക്കെതിരെയാണ് ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനം. കുമ്മനത്തിന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. വിദ്വേഷം വിതയ്ക്കുന്നവരെ നാട് പുറന്തള്ളും. സഹിഷ്ണുതയും സഹകരണവുമാണ് നമ്മുടെ പൂര്‍വ്വികര്‍ കൈമാറിയ സമ്പത്തെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post