ജയ്പൂർ: രാജസ്ഥാനിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. തീവണ്ടിയുടെ ചില്ല് തകർന്നു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
ഉദയ്പൂർ സിറ്റി- ജയ്പൂർ വന്ദേഭാരത് എക്‌സ്പ്രസിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ ആർക്കും പരിക്കില്ല. റായല റെയിൽവേ സ്റ്റേഷന് മുൻപിലൂടെ കടന്നു പോകുകയായിരുന്നു തീവണ്ടി. ഇതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. സി7 കോച്ചിലാണ് കല്ല് പതിച്ചത്.
സംഭവത്തിൽ റെയിൽവേ പോലീസ് കേസ് എടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് വന്ദേഭാരത് തീവണ്ടി അട്ടിമറിയ്ക്കാൻ ശ്രമം നടന്നിരുന്നു. ട്രാക്കിൽ വലിയ കല്ലുകൾ സ്ഥാപിച്ചുകൊണ്ടായിരുന്നു അട്ടിമറിയ്ക്കാൻ സാമൂഹ്യവിരുദ്ധർ ശ്രമിച്ചത്. ട്രാക്കിലെ കല്ലുകൾ ശ്രദ്ധിൽപ്പെട്ട ലോക്കോ പെെലറ്റ് ഉടൻ തീവണ്ടി നിർത്തി. അതിനാൽ വൻ ദുരന്തം ആയിരുന്നു ഒഴിവായത്.
Discussion about this post