കാസർഗോഡ് : മകന്റെ അമിത ഫോൺ ഉപയോഗം ചോദ്യം ചെയ്ത അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. നീലേശ്വരം കണിച്ചിറയിൽ രുഗ്മിണി(63) ആണ് മരിച്ചത്. രുഗ്മിണിയുടെ മകൻ സുജിത്തിന്റെ അമിത ഫോൺ ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്ന് തലയ്ക്ക് അടിച്ചും ചുമരിൽ ഇടിപ്പിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് രുഗ്മിണി ചികിത്സയിൽ ആയിരുന്നു.ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.സംഭവത്തെ തുടർന്ന് സുജിത്തിനെ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇയാൾക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.








